
ആന്ധ്രപ്രദേശിലെ അമരാവതിയില്‍ സഖ്യമുണ്ടാക്കിയ ശിവസേനയും എം.ഐ.എമും ബിജെപിക്കെതിരെ മത്സരിച്ച് തോറ്റു എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം വ്യജമാന്നെന്ന് കണ്ടെത്തി. പ്രചരണത്തിന്റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

Screenshot: Facebook post claiming Shivasena-MIM alliance lost to BJP in municipal polls contested in Andhra’s Amaravathi.
മുകളില്‍ നല്കിയ പോസ്റ്റില്‍ ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്രെയും എ.ഐ.എം.ഐ.എം തലവനും ഹൈദരാബാദ് എം.പിയുമായ അസ്സദ്ദുദിന് ഒവൈസിയുടെയും ചിത്രങ്ങളുള്ള ഒരു പോസ്റ്റര്‍ നല്‍കിയിട്ടുണ്ട്. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ബി.ജെ.പിയെ പരാജയപെടുത്താന്‍ ‘മതേതര’ ശീവസേനഒവൈസിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു. ഫലം വന്നപ്പോള്‍. അടപടലം പൊട്ടി. ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആണ് ഇരു കൂട്ടരും സഖ്യത്തിലായതും ബിജെപിക്കെതിരെ മത്സരിച്ചത്.ഇവിടെ ബിജെപി സ്ഥാനാര്‍ഥി വിജയിക്കും ചെയ്തു.”
പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “മതേതര ശിവസേനയും …
മതേതര ഒവൈസിയും …”
പക്ഷെ ഈ വാദത്തില്‍ വല്ല സത്യാവസ്ഥയുണ്ടോ ഇല്ലയോ എന്ന് നമുക്ക് ഇനി അന്വേഷിച്ച് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഗൂഗിളില്‍ ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനം ഭരിക്കുന്ന വൈ.എസ്.ആര്. കോണ്‍ഗ്രസ് വന്‍ വിജയം നേടി. സംസ്ഥാനത്തെ എല്ലാം കോര്പോരേശനുകളില് ഏകപക്ഷീയമായി വൈ.എസ്.ആര്. കോണ്ഗ്രെസ് ജയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ തെലുഗു ദേശം പാര്‍ട്ടി, ബിജെപിയും സഖ്യ കക്ഷിയുമായ നടന് പവന് കല്യാനുടെ ജനസേനയും മത്സരിച്ചിരുന്നു. 47 വാര്‍ഡുകളില്‍ ആസ്സദ്ദുദ്ദിന് ഒവൈസിയുടെ എ.ഐ.എം.ഐ.എമു൦ മത്സരിച്ചിരുന്നു. ഈ 47 വാര്‍ഡുകളില്‍ നിന്ന് എം.ഐ.എം അനന്തപ്പുരിലെ ഹിന്ദുപ്പൂര് മുനിസിപ്പാലിറ്റിയില്‍ ഒരു വാര്‍ഡില്‍ വിജയിച്ചു. 75 മുനിസിപ്പാലിറ്റികളില്‍ നിന്ന് മുഖ്യമന്ത്രി ജഗന് റെഡ്ഡിയുടെ പാര്‍ട്ടി 73 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉറപ്പിച്ചു. പഞ്ചായത്തുകളില്‍ 83 ശതമാനം പഞ്ചായത്തുകളില്‍ നേരത്തെ വൈ.എസ്.ആര്. കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ബിജെപി-ജനസേന സഖ്യത്തിന് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

Screenshot: TOI article, dated: 15th Mar 2021, titled: AP Municipal election 2021 results: YS Jagan’s party wins 73 of 75 municipalities
ലേഖനം വായിക്കാന്‍- AP Municipal election 2021 results: YS Jagan’s party wins 73 of 75 municipalities | Vijayawada News – Times of India (indiatimes.com)
ആന്ധ്രപ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശിവസേന മത്സരിച്ചിട്ടില്ല. ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത രാഷ്ട്രിയ പാര്‍ട്ടികളില്‍ ശിവസേനയുടെ പേരില്ല. രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ പട്ടിക കാണാന്‍- list_of_political_parties.pdf (ap.gov.in)
കുടാതെ അമരാവതി എന്ന പേരുള്ള യാതൊരു മുനിസിപ്പാലിറ്റിയോ കോര്പറെഷനോ ഇല്ല. അമരാവതി ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി ആകാന്‍ പോകുന്നതാണ്. ഈ നഗരം വിജയവാഡയും ഗുന്തുറിന്റെ നടുവിലാണ് നിര്‍മിക്കുന്നത്.

Screenshot: Hindu Business Line Article: Date: 24th Jan 2018, titled:Andhra Pradesh to name the new capital city ‘Amaravati’
ലേഖനം വായിക്കാന്‍- Andhra Pradesh’s capital to be named Amaravathi – The Hindu BusinessLine
ശിവസേനയും എം.ഐ.എമും പക്ഷെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ സഖ്യമുണ്ടാക്കിട്ടുണ്ട്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തിന് മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. തുടങ്ങിയ പാര്‍ട്ടികല്‍ എ.ഐ.എം.ഐ.എമുമായി സഖ്യമുണ്ടാക്കിയിരുന്നു. പക്ഷെ അവര്‍ക്ക് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഈ വാര്‍ത്ത തെറ്റിദ്ധരിച്ച് ആന്ധ്രാപ്രദേശിലെ അമരാവതിയുമായി ബന്ധപെടുത്തിയിട്ടുണ്ടാകാം.

Screenshot: Maharashtra Times Article, dated: 14th Mar 21, titled:Shiv Sena-AIMIM Alliance: shiv sena aimim alliance against bjp in amravati municipal corporation standing committee election
ലേഖനം വായിക്കാന്‍- Shiv Sena-AIMIM Alliance: shiv sena aimim alliance against bjp in amravati municipal corporation standing committee election | Maharashtra Times
നിഗമനം
മുകളില്‍ നല്കിയ പോസ്റ്റിലൂടെ നടത്തുന്ന പ്രചരണത്തില്‍ ചില തെറ്റുകളുണ്ട്. എം.ഐ.എമും ശിവസേനയും ആന്ധ്രാപ്രദേശിലെ അമരാവതിയിലല്ല സഖ്യമുണ്ടാക്കിയത് പകരം മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പിലാണ്.

Title:ആന്ധ്രപ്രദേശിലെ അമരാവതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശിവസേനയും എം.ഐ.എമ്മും തമ്മില്‍ സഖ്യമുണ്ടായിരുന്നോ…?
Fact Check By: Mukundan KResult: Partly False
