
ശൃംഗേരി പീഠത്തിലെ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ രാഹുലിനെയും സിദ്ധരാമയ്യയെയും (കർണാടക മുഖ്യമന്ത്രി) അനുഗ്രഹിക്കാൻ വിസമ്മതിച്ചു എന്ന വാര്‍ത്തയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ശ്രിംഗേരി മഠം സ്വാമി ശ്രീ ജഗദ്ഗുരു ശങ്കരാചാര്യയുടെ സമീപം നിലത്ത് രാഹുല്‍ ഗാന്ധി ഇരിക്കുന്നതും സമീപത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലും മറ്റു ചിലരും നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശങ്കരാചാര്യ സ്വാമി വിസംമാതിച്ച്ചു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശൃംഗേരി പീഠത്തിലെ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ രാഹുലിനെയും സിദ്ധരാമയ്യയെയും (കർണാടക മുഖ്യമന്ത്രി) അനുഗ്രഹിക്കാൻ വിസമ്മതിച്ചു.* *ജഗദ്ഗുരു അവരോട് “മഠത്തിലേക്ക് വന്നതിന് നന്ദി. പക്ഷേ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയില്ല, ഞങ്ങൾക്ക് നിങ്ങളെ അനുഗ്രഹിക്കാൻ കഴിയില്ല” എന്ന് പറഞ്ഞു.* *യോഗത്തിൽ, ജഗദ്ഗുരു രാഹുലിനോടും സിദ്ധരാമയ്യയോടും പറഞ്ഞു, നിങ്ങൾ ഹിന്ദുമതത്തോട് അസഹിഷ്ണുതയുള്ളവരാണെങ്കിൽ, നിങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ഹിന്ദുമതത്തിൽ പൊരുത്തക്കേട് സൃഷ്ടിക്കുന്നതിനുപകരം ദയവായി ഹിന്ദുമതത്തിൽ നിന്ന് അകന്നു നിൽക്കുക. ഹിന്ദു മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും നടത്തിപ്പ് സർക്കാർ ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, ഹുണ്ടിയുടെ രൂപത്തിൽ വരുന്ന പണം ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിന് ഉപയോഗിക്കുന്നില്ല, അതേ പണം മറ്റ് മതസ്ഥരുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ല.* *നിങ്ങൾ ഞങ്ങളുടെ മഠത്തിലേക്ക് വരുന്നത് നല്ലതാണ്. എന്നാൽ നിങ്ങൾ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന രീതിയിൽ ഞങ്ങൾക്ക് നിങ്ങളെ അനുഗ്രഹിക്കാൻ കഴിയില്ല. ജഗദ്ഗുരു ഇരുവരോടും നേരിട്ട് പറഞ്ഞു.* *രാഷ്ട്രീയക്കാരായ രാഹുലും സിദ്ധരാമയ്യയും ജഗദ്ഗുരുവിൽ നിന്ന് ഇത്രയും മൂർച്ചയുള്ള പ്രസ്താവനകൾ പ്രതീക്ഷിച്ചിരുന്നില്ല. വളരെ മടിച്ചു നിന്ന ശേഷം ഇരുവരും യോഗം വിട്ടപ്പോൾ, ജഗദ്ഗുരുവിന്റെ പ്രതികരണം മാധ്യമങ്ങളിൽ എത്തുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ഒരു ചർച്ച ആരംഭിച്ചു. മഠവുമായി ബന്ധപ്പെട്ട എല്ലാ ഭക്തരും ജീവനക്കാരും ജഗദ്ഗുരുവിന്റെ പ്രതികരണം കേട്ടതിൽ സന്തോഷിക്കുകയും കാലതാമസമില്ലാതെ എല്ലാ തലങ്ങളിലും അത് പങ്കുവെക്കുകയും ചെയ്തു.* *നമ്മുടെ ഋഷിമാരും സന്യാസിമാരും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.* *അധികാരത്തിന്റെ സ്വാധീനം കാരണം, അനീതിക്കാർക്കും മതഭ്രാന്തന്മാർക്കും അനുഗ്രഹങ്ങൾ ലഭിക്കുന്നു, അത്തരം അനീതിക്കാരെയും മതഭ്രാന്തന്മാരെയും ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പോലും അനുവദിക്കരുത്. *_ഈ സന്ദേശം കഴിയുന്നത്ര പങ്കിടുക.._* *_
..ജയ് ഹോ സനാതൻ ധർമ്മം..”

എന്നാല്‍ ഈ ചിത്രം 2018 ലേതാണെന്നും ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും നടത്താന്‍ വിസമ്മതിച്ചു എന്നാ പ്രചരണം തെറ്റാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം കര്‍ണ്ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് ഹാന്‍റിലില്‍ 2018 മാര്‍ച്ച് 21 ന് നല്‍കിയിട്ടുണ്ട്.

“കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചിക്കമംഗളൂരു ജില്ലയിലെ ശ്രീ ശൃംഗേരി മഠത്തിലെ മഠാധിപതിയായ ഭാരതി തീർത്ഥ സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി” എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്.
സന്ദര്‍ശനത്തെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. ഏഷ്യാനെറ്റ് സുവര്‍ണ്ണയുടെ 2018 മാര്‍ച്ച് 21 ലെ ന്യൂസ് റിപ്പോര്‍ട്ടില്‍ ഇതേ ചിത്രം കാണാം.

“എ.ഐ.സി.സി പ്രസിഡന്‍റ് രാഹുൽ ഗാന്ധി ബുധനാഴ്ച ശൃംഗേരി ശാരദാംബ ക്ഷേത്രത്തിൽ ദർശനം നടത്തി ദേവിക്ക് പ്രാർത്ഥന നടത്തി. ശൃംഗേരി തോരണ ഗണപതിക്ക് അദ്ദേഹം 108 തേങ്ങകളും മോദകങ്ങളും സമർപ്പിച്ചു. പിന്നീട് രാഹുൽ നരസിംഹവനത്തിൽ മഠാധിപതിയായ ഭാരതി തീർത്ഥ സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്‍റ് ഡോ. ജി. പരമേശ്വര, സംസ്ഥാന ചുമതലയുള്ള എംപി കെ.സി. വേണുഗോപാൽ, എംപി മല്ലികാർജുന ഖാർഗെ, ഊർജ്ജ മന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് നേതാക്കൾ എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.”
രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയ സമയത്ത് സിദ്ധരാമയ്യ കര്‍ണ്ണാടക മുഖ്യമന്ത്രി ആയിരുന്നു. അതായത് 2013 മുതൽ 2018 മെയ് വരെ. പിന്നീട് 2023 മുതല്‍ 2026 മേയ് വരെ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നു. തുടര്‍ന്ന് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആയി ചുമതലയേറ്റു.
രാഹുല്‍ ഗാന്ധി 2018 ല്‍ ശ്രിംഗേരി മഠം സന്ദര്‍ശിച്ച ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
രാഹുല്‍ ഗാന്ധി 2018 ല്‍ ശ്രിംഗേരി മഠം സന്ദര്‍ശിച്ച ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. നിലവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയല്ല. മഠം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി മഠാധിപതിയായ ഭാരതി തീർത്ഥ സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ സ്വാമി വിസമ്മതിച്ചു എന്നത് തെറ്റായ പ്രചരണമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




