ഗുജറാത്തിൽ നടന്ന വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങൾ രാജസ്ഥാനിൽ നടന്ന പീഡന കേസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

False Political

രാജസ്ഥാനിൽ 13 വയസ്സ് മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരന്മാരെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “പ#ഇവരാണ് 13 വയസ്സ് മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരന്മാർ 😡 #ഭീകരവാദികൾക്ക് തുല്യം ഇവരെ ഇങ്ങനെ ശിക്ഷിച്ചാൽ പോരാ ഇതിലും കഠിനമായ ശിക്ഷാവിധികളിലൂടെ ഇവരുടെ ജീവിതം കടന്നുപോകണം..!! #രാജസ്ഥാനിൽ ആണ് 30 പേർ കൂടി 13 വയസുള്ള ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്നത് !!

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ രാജസ്ഥാനിലേതല്ല എന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ 19 മാർച്ച് 2026ന് ന്യൂസ് 18 ഗുജറാത്തി ഈ ദൃശ്യങ്ങൾ അവരുടെ X അക്കൗണ്ടിൽ  പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

Archived 

22 ജൂൺ 2026നാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഒരു 13 വയസുകാരിയെ 5 ദിവസം വിവിധ ഹോട്ടലിൽ 30ഓളം വ്യക്തികൾ പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ ബാലിക 18 ജൂൺ മുതൽ കാണാതായതാണ്. ഇതിനെ തുടർന്ന് ബാലികയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് 22 ജൂണിന് പോലീസ് ഒരു ഹോട്ടലിൽ റെയിഡ് നടത്തി ബാലികയെ മോചിപ്പിച്ചിരുന്നു.  അങ്ങനെ പ്രസ്തുത വീഡിയോയ്ക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ല. ഈ വീഡിയോ ഗുജറാത്തിലെ പാറ്റ്നിൽ ഒരു ഫാംഹൌസിനുനേരെ ആക്രമണം നടത്തിയ 18 പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ കാര്യം താഴെ നൽകിയ ആജ് തക്കിൻ്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു.  

വാർത്ത വായിക്കാൻ – Aaj Tak | Archived

Read this fact check in English |Old Video Of Criminals Being Paraded By The Police Is Going Viral As The Sri Ganganagar Gangrape Accused.

നിഗമനം

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചവരെ പോലീസ് പിടിച്ച് കൊണ്ടുപോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗുജറാത്തിൽ നടന്ന ഒരു വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ഗുജറാത്തിൽ നടന്ന വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങൾ രാജസ്ഥാനിൽ നടന്ന പീഡന കേസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: False

Leave a Reply