
ഇന്ധനവില വര്‍ധനക്കെതിരെ പ്രതിഷേധാര്‍ഹം സൈക്ലില്‍ വോട്ട് ചെയ്യാന്‍ എത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയ ദളപതി വിജയ് എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ നിജസ്ഥിതി എന്ന് നമുക്ക് നോക്കാം.
പ്രചരണം

Screenshot: Post claiming actor Vijay rode bicycle to the polling booth as a mark of protest against the central govt. for fuel price hike.
മുകളില്‍ നല്കിയ പോസ്റ്റില്‍ ഒരു പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്ററില്‍ സൈക്കിള്‍ ഓടിക്കുന്ന വിജയുടെ പടത്തിനോടൊപ്പം എഴുതിയ വാചകം ഇപ്രകാരമാണ്: “കത്തുന്ന ഇന്ധന വില..കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധാര്‍ഹം സൈകില്‍ ഓടിച്ചു വോട്ട് ചെയ്യാനെത്തി ദളപതി വിജയ്..”
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിജയ് സൈക്കിള്‍ ഓടിച്ച് വോട്ട് ചെയ്യാന്‍ എത്തിയത് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനാണോ? അതോ ഇതിന്റെ പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഏപ്രില്‍ 6ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് വോട്ട് ചെയ്യാന്‍ സൈക്കിള്‍ ഓടിച്ച് ബൂത്തിലെതിയതോടെ സാമുഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറല്‍ ആയി. അദ്ദേഹം സൈക്കിള്‍ ഓടിച്ച് ബൂത്തിലെത്തിയത് ഇന്ധനവില വര്‍ധനയെ പ്രതിഷേധിച്ചിട്ടാണ് എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ തുടങ്ങി.
പക്ഷെ ഈ അഭ്യൂഹം ശക്തമായപ്പോള്‍ നടന് വിജയുടെ ടീം വിശദികരണവുമായി രംഗതെത്തി. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ റിയാസ് താഴെ നല്കിയ ഈ ട്വീറ്റ് ചെയ്ത് വിജയ് സൈക്കിളില്‍ ഓടിച്ച് വോട്ട് ചെയ്യാന്‍ എത്തിയതില്‍ യാതൊരു രാഷ്ട്രീയമായ കാരണവുമില്ല എന്ന് വ്യക്തമാക്കി.
#TNElection #TNElections2021 #TNElection2021 #TNAssemblyElections2021 #tnelectionday #Election2021 #Elections2021 #Thalapathy #Vijay #thalapathyfansteam #Thalapathy @actorvijay @Jagadishbliss @BussyAnand @V4umedia_ pic.twitter.com/H6XVkAkKJm
— RIAZ K AHMED (@RIAZtheboss) April 6, 2021
ദളപതി വിജയ് വോട്ട് ചെയ്യാന്‍ സൈക്കിള്‍ ഓടിച്ച് ബൂത്തില്‍ പോയത്, പൊളിങ് ബൂത്ത് അദ്ദേഹത്തിന്റെ വീടിന്റെ അടുത്തായിരുന്നു എന്നതിനാലാണ്. കുടാതെ കാര്‍ ഉപയോഗിക്കാതിരുന്നാല്‍ റോഡില്‍ തിരക്ക് ഒഴിവാക്കാനാകും. ഇത് അല്ലാതെ ഇതിനെ പിന്നില്‍ മറ്റു യാതൊരു കാരണമില്ല എന്ന് മുകളില്‍ നല്കിയ ട്വീറ്റില്‍ റിയാസ് വ്യക്തമാക്കുന്നു.
കാര്‍ ഉപയോഗിച്ചാല്‍ തിരക്കുണ്ടാകും കുടാതെ പാര്‍ക്കിംഗിന് കഷ്ടമുണ്ടാകും അതിനാലാണ് ദളപതി വിജയ് സൈക്കിലില് വോട്ട് ചെയ്യാന്‍ പോയത്. ഇത് അല്ലാതെ വേറെ ഒരു കാരണം അദ്ദേഹത്തിന്റെ ഈ നീകത്തിന്റെ പിന്നിലില്ല എന്ന് നടന് വിജയുടെ ടീം ഒരു പ്രസ്താവന ഇറക്കി വ്യക്തമാക്കിട്ടുണ്ട്.

Screenshot: The Hindu article dated: 6th April 2021, titled: Actor Vijay explains decision to cycle to polling booth
ലേഖനം വായിക്കാന്‍-The Hindu | Archived Link
നിഗമനം
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സൈക്കിള്‍ ഓടിച്ച് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത് ഇന്ധനവില വര്‍ധനയെ പ്രതിശേധിച്ചിട്ടല്ല പകരം പോളിങ് ബൂത്ത് തന്റെ വീടിന്റെ അടുതായതോണ്ടും കാര്‍ ഉപയോഗിച്ചാല്‍ ഗതാഗതം തടസപെടും എന്നി കാരണങ്ങള്‍ മൂലമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ ബൂത്തില്‍ സൈക്കിള്‍ ഓടിച്ച് എത്തിയത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇന്ധനവിലവര്ധക്കെതിരെ പ്രതിഷേധിക്കാനാണോ നടന് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
