ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെ ദയനീയമായ അവസ്ഥ കാണിക്കുന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെതല്ല എന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോവിഡ്‌ രോഗികളുമല്ല. സംഭവത്തിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഗുരുതരമായ അവസ്ഥയിലുള്ള ചില രോഗികളെ ഒരു ടിന്‍ ഷെഡില്‍ ചികിത്സ നേടുന്നതായി കാണാം. ഈ ഷെഡില്‍ നിലത്താണ് ഈ പാവങ്ങളെ കിടത്തിയിരിക്കുന്നത്. ഈ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:

ഗുജ്ജറാത്ത്‌ കോവിഡ്‌ സെന്ററിൽ നിന്നുള്ള കാഴ്ച്ചയാണ്‌ ഇത്‌...

ഇന്ത്യയിൽ പോത്തുകൾക്ക്‌ ഇതിനേക്കാൾ സൗകര്യം കിട്ടുന്നുണ്ട്‌...

വോട്ട്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കുക വർഗ്ഗീയതക്ക്‌ അടിമപ്പെടുന്നവർക്ക്‌ തിരിച്ച്‌ കിട്ടുക ഇതായിരിക്കും...

ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 631 ഷെയറുകളാണ് ഇതേ അടികുറിപ്പും വെച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle search showing similar posts on Facebook.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വീഡിയോയെ പല പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ ലഭിച്ച ഫലങ്ങളില്‍ താഴെ നല്‍കിയ ഈ ട്വീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു.

Archived Link

ട്വീറ്റ് പ്രകാരം ഈ വീഡിയോ ഗുജറാത്തിലെ മോര്‍ബി എന്നൊരു സ്ഥലത്തെതാണ്. മോര്‍ബിയിലെ ക്യാപിറ്റല്‍ സെറാമിക്സ്‌ എന്ന കമ്പനിയിലെ തൊഴിലാളികളെയാണ് ഇങ്ങനെ വീഡിയോയില്‍ കാണുന്ന പോലെ നിലത്ത് കിടത്തി ചികിത്സിക്കുന്നത് എന്ന് ട്വീറ്റില്‍ ആരോപ്പിക്കുന്നു.

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഗുജറാത്തിലെ പ്രാദേശിക മാധ്യമ പ്രസ്ഥാനമായ വി.ടി.വി. ഗുജറാത്തിയുടെ ഈ റിപ്പോര്‍ട്ട് ലഭിച്ചു.

വീഡിയോയില്‍ കാണുന്ന ഫാക്ടറിയുടെ പേര് ക്യാപ്സന്‍ സെറാമിക്സ്‌ എന്നാണ്. ഈ ഫാക്ടറി ഗുജറാത്തിലെ മോര്‍ബി ജില്ലയിലാണ്. ഈ ഫാക്ടറിയുടെ തൊഴിലാളികളുടെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയപ്പോള്‍, ഫാക്ടറിയുടെ ഉടമ ഇതിനെ കുറിച്ചുള്ള വിശദികരണം നല്‍കി. ഫാക്ടറി ഉടമ അരുണ്‍ പട്ടേലിന്‍റെ വാക്കുകള്‍ പ്രകാരം അദ്ദേഹത്തിന്‍റെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ചില തൊഴിലാളികള്‍ക്ക് ജലദോഷവും, പനിയും പോലുള്ള ആരോഗ്യ പ്രശ്നങ്ങലുണ്ടായപ്പോള്‍ അദ്ദേഹം അവരെ ആശുപത്രിയില്‍ കൊണ്ട് പോയി. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളും, പ്രൈവറ്റ് ആശുപത്രികളും കോവിഡ്‌ രോഗികള്‍ കാരണം നിറഞ്ഞിരുന്നു. അപ്പോഴാണ്‌ തന്‍റെ ഫാക്ടറിയിലെ ഒരു ഷെഡില്‍ ഇവരെ ചികിത്സിക്കാം. ഡോക്ടര്‍മാരും മരുന്നുകളും അയച്ച് തന്ന മതി എന്ന് ഒരു ആശുപത്രിയോട് അഭ്യര്‍ഥിച്ചു. അങ്ങനെ കമ്പനിയിലെ ഷെഡില്‍ തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കുന്നതിന്‍റെ വീഡിയോയാണ് സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. തന്‍റെ തൊഴിലാളികള്‍ക്ക് കൊറോണയില്ല ഇപ്പോള്‍ അവരുടെ അവസ്ഥ ഭേദപ്പെട്ടു എന്നും പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇതേ റിപ്പോര്‍ട്ടില്‍ മോര്‍ബി ജില്ലയിലെ അഡിഷണല്‍ കളക്ടര്‍ കെതന്‍ ജോഷിയുടെ പ്രതികരണവുമുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

മോര്‍ബി ജില്ലയിലെ ക്യാപ്സന്‍ സെറാമിക്സ് എന്ന ഫാക്ടറിയുടെ സാമുഹ മാധ്യമങ്ങളില്‍ ഒരു വൈറല്‍ വീഡിയോ എന്നത് എന്‍റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ ഇതിന്‍റെ വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ അറിഞ്ഞത്, ഈ ഫാക്ടറിയില്‍ നാലു വ്യക്തികള്‍ക്ക് സാധാരണ ജലദോഷവും, പനിയും, ചുമയുടെയും പ്രശ്നമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു ഫാക്ടറി ഉദ്യോഗസ്ഥര്‍ ഗോകുല്‍ ആശുപത്രിയുമായി ബന്ധപെട്ടപ്പോള്‍ ആശുപത്രിയില്‍ ഇന്‍ഡോര്‍ ചികിത്സക്ക് വ്യവസ്ഥ ഇല്ലാത്തതിനാല്‍ ഗോകുല്‍ ആശുപത്രിയുടെ എം.ഡി. ഡോ. വീപ്പുല്‍ നിര്‍ദ്ദേശിച്ച പ്രകാരം ഈ തൊഴിലാളികള്‍ക്ക് ഫാക്ടറി പരിസരത്തില്‍ തന്നെ ഇവരെ ചികിത്സിക്കാനുള്ള സംവിധാനം ഒരുക്കി കൊടുത്തു.ഈ സംഭവത്തെ കുറിച്ച് പോലീസിനും ആരോഗ്യ വകുപ്പിനും അറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇവര്‍ക്ക് കൊറോണയുണ്ടായിരുന്നില്ല.”

ഞങ്ങളുടെ പ്രതിനിധി മോര്‍ബി എസ്.പി. കരന്‍സിംഗ് വാഘേളയുമായി ബന്ധപെട്ടപ്പോള്‍ ഈ സംഭവത്തിനെ കുറിച്ച് അവര്‍ക്ക് വിവരം ലഭിച്ചിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഇവരെ പരിശോധിച്ച് ഇവര്‍ക്ക് കോവിഡ്‌ ഇല്ല എന്ന് സ്ഥിരികരിച്ചിരുന്നു എന്നും അദ്ദേഹം കൂടെ ചേര്‍ത്തു.

പിന്നിട് ഞങ്ങള്‍ മോര്‍ബി ജില്ല ആരോഗ്യ അധികാരി ജെ. എം. കട്ടാറിയയുമായി ഇതിനെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം ഈ സംഭവത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “ക്യാപ്സന്‍ സെറാമിക്സ് എന്ന കമ്പനിയുടെ പരിസരത്തില്‍ ചികിത്സിക്ക പെടുന്ന തൊഴിലാളികളുടെ ഈ വീഡിയോ ഭയങ്കര വൈറല്‍ ആയിരുന്നു. ജലദോഷം, പനി, ചുമ എന്നി പ്രശ്നങ്ങള്‍ മൂലം അസ്വസ്ഥരായ തൊഴിലാളികളെ ഫാക്ടറികാര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ ശ്രമിച്ചു പക്ഷെ അവിടെ സ്ഥലമില്ലാത്തതിനാല്‍ കമ്പനിയുടെ പരിസരത്ത് തന്നെ ഇവര്‍ക്ക് ഇങ്ങനെ ചികിത്സ നല്‍കുകയുണ്ടായി.ഇവര്‍ക്ക് കൊറോണയുണ്ടായിരുന്നില്ല കുടാതെ ഡോക്ടര്‍മാരുടെ നിരിക്ഷണത്തില്‍ ചികിത്സ ലഭിച്ച ഈ നാലുപേരും നിലവില്‍ സുഖംപ്രാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊറോണയുണ്ട് എന്ന സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്.

നിഗമനം

വീഡിയോയില്‍ കാണുന്ന കാഴ്ചകള്‍ ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. കുടാതെ വീഡിയോയില്‍ കാണുന്ന നാലു പേര്‍ക്കും കൊറോണയുണ്ടായിരുന്നില്ല എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പനിയും ജലദോഷവും മൂലം അസ്വസ്ഥരായ ക്യാപ്സന്‍ സെറാമിക്സിലെ തൊഴിലാളികളെ ആശുപത്രികളില്‍ സ്ഥലമില്ലതതിനാല്‍ ഫാക്ടറിയില്‍ തന്നെ ഒരു ഷെഡില്‍ ഡോക്ടര്‍മാരുടെ നിരിക്ഷണത്തില്‍ ചികിത്സ നല്‍കുന്നത്തിന്‍റെ വീഡിയോയാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വീഡിയോ ഗുജറാത്തിലെ കോവിഡ്‌ സെന്‍ററിന്‍റെതല്ല; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False