
പ്രചരണം
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോൾ എൽഡിഎഫ് 99 സീറ്റ് നേടി തുടർ ഭരണത്തിന് യോഗ്യത നേടി. എങ്കിലും സിപിഎമ്മിനെ ശക്തനായ സ്ഥാനാർത്ഥി സ്വരാജ് തൃപ്പൂണിത്തുറയിൽ യുഡിഎഫിന്‍റെ കെ. ബാബുവിനോട് പരാജയപ്പെട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു ഇപ്പോൾ സ്വരാജിന്‍റെ പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് പ്രചരണം.

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി. വിശദാംശങ്ങൾ പറയാം
വസ്തുത ഇതാണ്
ഫേസ്ബുക്കില്‍ സമാന പോസ്റ്റുകള്‍ വൈറല്‍ ആകുന്നുണ്ട്.

പോസ്റ്റിനെ കുറിച്ച് ഞങ്ങൾ ആദ്യം സിപിഎമ്മിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ കൈകാര്യം ചെയ്യുന്ന ടീമിനോട് അന്വേഷിച്ചപ്പോൾ ഇത് വ്യാജ പ്രചരണമാണെന്ന് അവർ അറിയിച്ചു. തുടർന്ന് ഞങ്ങൾ മുൻ എംഎൽഎ സ്വരാജിനോട് തന്നെ നേരിട്ട് സംസാരിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: ഇങ്ങനെയൊരു പ്രചരണം നടക്കുന്നതായി അറിയാൻ കഴിഞ്ഞു എന്നാൽ ഇത് തെറ്റായ വാർത്തയാണ് ഈ നിമിഷംവരെ ഇങ്ങനെ ഒരു തീരുമാനം വന്നിട്ടില്ല. എനിക്ക് ഈ പ്രചാരണത്തില്‍ ഒരു പങ്കുമില്ല. ആരോ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വേണ്ടി പ്രചരിപ്പിച്ച ഒരു വ്യാജ വാർത്ത മാത്രമാണിത്.
കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരിക്കുമെന്ന് ഉറപ്പാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല. മന്ത്രിസഭയില്‍ ആരൊക്കെയാണ് അംഗങ്ങള്‍ ആയിരിക്കുക എന്നതിനെ കുറിച്ചും ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ ആയിട്ടില്ല. ഈ അവസരത്തിലാണ് എം സ്വരാജ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആകുമെന്ന് വ്യാജ പ്രചരണം നടത്തുന്നത്
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. എം സ്വരാജ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി സ്ഥാനമേല്‍ക്കും എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മന്ത്രിസഭയെ പറ്റി തന്നെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാവാൻ പോകുന്നതേയുള്ളൂ.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
