FACT CHECK: അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

ഒരു അച്ഛന്‍ തന്‍റെ മകളെ കയ്യില്‍ എടുത്ത് ആപത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രം അഫ്ഗാനിസ്ഥാനിലെതാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല പകരം ഇറാക്കിലെ മോസുലിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഒരു അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതായി കാണാം. ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
𝐀𝐅𝐆𝐇𝐀𝐍𝐈𝐒𝐓𝐇𝐀𝐍 :- ശരിയത്ത് നിയമം നടപ്പിലാക്കുന്ന താലിബാൻ തീവ്രവാദികളുടെ ഭരണം

ഇതാണ് അഫ്ഗാനിലെ പെൺകുഞ്ഞുങ്ങളുടെയും അവരുടെ അച്ഛനമ്മമാരുടെയും അവസ്ഥ

🚩 𝐁𝐇𝐀𝐑𝐀𝐓𝐇𝐀𝐌 🚩 പുണ്യഭൂമിയാണ്

ഭാരതത്തിനകത്തിരുന്ന് മതേതരം പറയുന്ന ഓരോ ഹിന്ദുവും ഒരു കാര്യം മനസ്സിലാക്കിയാൽ നല്ലത് നിങ്ങൾ മതേതരം മതേതരം എന്ന് പറഞ്ഞ് BJP യെ എതിർക്കുമ്പോൾ പരോക്ഷമായി അതിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കുന്നത് ജിഹാദികൾക്കാണ്

നാളെ ഭാരതത്തിൽ ഇന്ന് അഫ്ഗാനിൽ കാണുന്ന പോലുള്ള അവസ്ഥ നിനക്ക് ഉണ്ടാകാതിരിക്കണമെങ്കിൽ കാര്യങ്ങൾ ശരിയായ രീതിയിൽ ചിന്തിച്ച് മനസ്സിലാക്കു

🚩🕉️ⓈⒾⓋⒶⓈⒶⓀⓉⒽⒾ🕉️🚩

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ അഫ്ഗാനിസ്ഥാനിലെതാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല പകരം ഇറാക്കിലെതാണ് എന്ന് മനസിലായി. റോയിറ്റേഴ്സിന്‍റെ വെബ്സൈറ്റില്‍ നമുക്ക് ചിത്രം കാണാം.

ചിത്രം കാണാന്‍-Reuters

2017ല്‍ ഇറാക്കിലെ മോസുളില്‍ ഐ.എസ്. ഭീകരരും ഇറാക്കി സൈനികരും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഐ.എസ്. നിയന്ത്രണത്തില്‍ പെട്ട മോസുള്‍ നഗരത്തിന്‍റെ ഭാഗങ്ങളില്‍ നിന്ന് ഇറാക്കി സൈനികരുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ ഓടി രക്ഷപെടുന്ന ഒരു അച്ഛനും മകളുടെ ചിത്രമാണ് നാം കാണുന്നത്. ഈ ചിത്രത്തിന് അഫ്ഗാനിസ്ഥാനുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

ഇറാക്കിലെ പഴയ ചിത്രമാണ് അഫ്ഗാനിസ്ഥാനിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഐ.എസും ഇറാക്കിലെ സൈനികരും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ സ്വന്തം ജീവനം രക്ഷപെടുത്താന്‍ ശ്രമിക്കുന്ന അച്ഛന്‍റെയും മകളുടെതുമാണ് ഈ ചിത്രം. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False