
വിവരണം
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്കും നിരവധി പേര്‍ ഈ വാട്‌സാപ്പ് മുഖേന പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെട്ടിരുന്നു. വീ ഹേറ്റ് സിപിഎം എന്ന പേജില്‍ നിന്നും സർക്കാർ ആശുപത്രിയിൽ ഇനിമുതൽ സൗജന്യ ചികിത്സയില്ല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 96ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ആശുപത്രിയയിലെ സൗജന്യ കോവിഡ് ചികിത്സ സര്‍ക്കാര്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ തലക്കെട്ട് ഞങ്ങള്‍ കീ വേര്‍ഡുകളായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. പത്തനംതിട്ട ഡേറ്റ്‌ലൈനുള്ള വാര്‍ത്തയുടെ ആദ്യ വരിയില്‍ തന്നെ കോവിഡാനന്തര ചികിത്സയ്ക്ക് എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്നും പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നാണ് വാര്‍ത്ത. അതായത് കോവിഡ് ബേധമായ ശേഷം ഉണ്ടാകുന്ന ആസുഖങ്ങള്‍ക്ക് ഉള്ള ചികിത്സയ്ക്ക് എപിഎല്‍ കാര്‍ഡ് ഉള്ളവരില്‍ നിന്നും പണം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബിപിഎല്‍, കാരുണ്യ ബെനവെലന്‍റ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും കോവിഡാനന്തര ചികിത്സ സൗജന്യമാണെന്നും വാര്‍ത്തയില്‍ തന്നെ വിശദമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

മനോരമ ഓൺലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

പിന്നീട് ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടതില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയായിരുന്നു-
കോവിഡ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് ചികിത്സ പൂര്‍ണ്ണമായി സൗജന്യമാണ്. കോവിഡാനന്തര ചികിത്സയ്ക്കാണ് എപിഎല്‍ വിഭാഗങ്ങള്‍ക്ക് പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബിപിഎല്‍ വിഭാഗവും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്‌പ) ഉള്‍പ്പെട്ടവരില്‍ നിന്ന് ഇപ്പോഴും ഇതിന് പണം ഈടാക്കുന്നില്ല. നിര്‍ധന കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് കോവിഡാനന്തര ചികിത്സ സൗജന്യമാണെന്നും ഓഫിസ് പ്രതിനിധി വ്യക്തമാക്കി.
നിഗമനം
വാര്‍ത്തയുടെ ഉള്ളടക്കത്തിലെ ആദ്യ വരിയില്‍ തന്നെ കോവിഡാനന്തര ചികിത്സയ്ക്ക് എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും പണം ഈടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തലക്കെട്ട് മാത്രം സ്ക്രീന്‍ഷോട്ട് എടുത്ത് കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ ഇനി മുതല്‍ പണം ഈടാക്കുമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്താന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഈ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും
വിധമുള്ളതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കേരളം സര്‍ക്കാര്‍ ആശുത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: Misleading


