
കത്തോലിക്കാ സഭയുടെ പരമോന്നത ആചാര്യൻ പോപ്പ് ഫ്രാൻസിസ് ഫെബ്രുവരി 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ നടത്തിയ യുഎഇ സന്ദർശനം ചരിത്രമായി രുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള വാർത്താ മാധ്യമങ്ങൾ ഈ സന്ദർശനത്തെ സ്വാഗതാർഹമായ രീതിയിൽ റിപ്പോർട്ടു ചെയ്തു.
വിവരണം


സന്ദർശനത്തിനെ കുറിച്ച് വന്ന വീഡിയോകളിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ് കുതിര പോപ്പിനെ വണങ്ങുന്ന ത്. വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് വ്യാപകമായി പ്രചരിച്ചു കാണുന്നുണ്ട്. ഫേസ് ബുക്കിൽ പ്രചരിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കൈലാ സ് ചന്ദ് ഗോയൽ എന്ന പ്രൊഫൈലിൽ നിന്നും വീഡിയോ ഫേസ് ബുക്കിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
വസ്തുതാ വിശകലനം
വീഡിയോ ദൃശ്യങ്ങളിൽ കുതിര വണങ്ങുന്നത് ഫ്രാൻസിസ് പാ പ്പയെത്തന്നെ. സംശയമില്ല. യുഎഇ സന്ദർശനവുമായി ചേർത്ത് വെച്ച് വായിക്കുമ്പോൾ സംഭവം സത്യമാണെന്ന് ആരും കണ്ണും പൂട്ടി വിശ്വസിക്കും.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ എത്തിയത്. വിശ്വ മാനവികതയുടെ ബൃഹദ് പ്രചരണത്തിന് ഇൗ സന്ദർശനം വഴിതെളിക്കുമെന്ന് ഇൻറർെറ്റിലൂടെ ഇൗ വാർത്തകൾക്ക് കിട്ടിയ പ്രചാരം വ്യക്തമാക്കുന്നു പല വാർത്തകൾക്കും 20കെ യുടെ അടുത്ത് ലൈക്കുകളുമുണ്ട്.
ഫേസ് ബുക്കിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ
യുഎഇ യിൽ 76 ക്രൈസ്തവ ദേവാലയങ്ങളുണ്ട്. ഇവിടുത്തെ 10 ലക്ഷം കത്തോലിക്കരെ കൂടാതെ വിവിധ മതസ്ഥരായ ലക്ഷോപലക്ഷം ജനങ്ങൾ പോപ്പിനെ കാണാൻ എത്തിയിരുന്നു.
വാട്ട്സ്ആപ്പിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയുടെ സ്ക്രീൻ ഷോട്ട്
https://www.bbc.com/news/world-middle-east-47106204
പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചെയ്തു വച്ച ഒരു തെറ്റിദ്ധരിപ്പി ക്കൽ വാർത്തയാണിത്.
Jitson Jose എന്ന യാളുടെ യൂട്യൂബ് പ്രൊഫൈലിൽ നിന്നും 07/06/2018 ല് ഇതേ വീഡിയോ നേരത്തെ പ്രത്യക്ഷ പ്പെട്ടിരുന്നു.
നിഗമനം
പോപ്പിന്റെ സന്ദർശനം ഇത്ര അധികം വാർത്താ പ്രാധാന്യം നേടിയ സ്ഥിതിക്ക് ഇൗ വീഡിയോയും വൈറൽ ആയേക്കാം എന്ന പ്രചോദനം ആകാം വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നിൽ. പോപ്പ് യുഎഇ സന്ദശിച്ച വേളയിലല്ല കുതിര വണങ്ങിയത് എന്ന് ലിങ്കുകൾ പരിശോധിച്ചാൽ പ്രീയ വായനക്കാർക്ക് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
ചിത്രങ്ങൾക്ക് കടപ്പാട് : google images
![]() |
Title: ദുബായ് ഷേക്കിന്റെ കുതിര പോപ്പിനെ ശരിക്കും വണങ്ങിയോ?” Fact Check By: Deepa M Result: Misleading |
