
ഒരു മുസ്ലിം തന്റെ സെക്യുലറിസം പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിന്റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് സെക്യുലറിസത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്ന് ഈ വീഡിയോയില്‍ കാണുന്നു എന്നാണ് പോസ്റ്റുകള്‍ വാദിക്കുന്നത്.
പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ ആക്ഷേപഹാസ്യത്തിന് വേണ്ടി സൃഷ്ടിചതാണ് എന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോ ഒരു മുസ്ലിം രാഷ്ട്രീയ പ്രവർത്തകൻ്റെ അഭിമുഖമാണെന്ന് തോന്നുന്നു. വീഡിയോയില്‍ അവതാരിക ചോദിക്കുന്നു, “അതീക് അഹ്മദിന്റെ കൊലപാതകത്തിന് പ്രധാനമന്ത്രി മോദിയും യു.പി. മുഖ്യമന്ത്രി യോഗിയും രാജി വെക്കണം എന്നാണോ നിങ്ങള്‍ ആവശ്യപെടുന്നത്?”
ഇതിന്റെ മറുപടിയില്‍ മുസ്ലിം രാഷ്ട്രീയ പ്രവർത്തകൻ പറയുന്നത്, “അതെ. കുടാതെ ‘ജയ് ശ്രീ രാം’ എന്ന മുദ്രാവാക്യവും നിരോധിക്കണം. അതീകിനെ കൊല്ലുമ്പോള്‍ ‘ജയ് ശ്രീ രാം’ വിളികള്‍ മൊഴ്ക്കിയിരുന്നു, അതിനാല്‍ ഈ രാജ്യത്ത് ഇനി ആര്‍ക്കും ജയ് ശ്രീ രാം പറയാന്‍ അനുവാദം നൽകാൻ പാടില്ല.”
അപ്പൊ അള്ളാഹു അക്ബര്‍, സര് തന് സെ ജുദ എന്ന മുദ്രാവാക്യങ്ങളോ? എന്ന് അവതാരിക ചോദിച്ചപ്പോള്‍ രാഷ്ട്രീയ പ്രവർത്തകൻ പറയുന്നത് “ഈ മുദ്രാവാക്യങ്ങള്‍ നിരോധിക്കുന്നത് സെക്യുലറിസവും ഇന്ത്യന്‍ ഭരണഘടനയുടെയും എതിരെയാണ്. ജയ് ശ്രീ രാം മാത്രം നിരോധിച്ചാൽ മതി.”
വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ജിഹാദികളുടെ മൂത്താപ്പ അടി പൊളി..😂👌
ഹിന്ദുക്കൾ ആരെങ്കിലും മർദിക്കുമ്പോൾ ജയ് ശ്രീരാം വിളിക്കുവാൻ പാടില്ല, അത് നിർത്തലാക്കണം…
പക്ഷെ അങ്ങനെ ആണെങ്കിൽ ഇസ്ലാം ആയ ചില തീവ്രവാദികൾ അവർ മറ്റു മത വിശ്വാസികളെ ആരെങ്കിലും കൊല്ലുന്നതിനു മുൻപും, കൊന്നതിനു ശേഷവും അല്ലാഹു അക്ബർ എന്ന് വിളിക്കുന്നതും നിർത്തണ്ടേ എന്ന് ഇന്റർവ്യൂ നടത്തുന്ന യുവതി ചോദിച്ചപ്പോൾ മുതിർന്ന ജിഹാദിയുടെ മറുപടി”
എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് യുട്യൂബില്‍ ഞങ്ങള്‍ കീ വേര്‍ഡ് സെര്‍ച്ച് നടത്തി പരിശോധിച്ചു. ഞങ്ങള്‍ക്ക് ഡോ. റിസവാന്‍ അഹ്മദിന്റെ യുട്യൂബ് ചാനല്‍ ലഭിച്ചു. ഈ വീഡിയോയില്‍ നാം കാണുന്നത് ഡോ. റിസവാന്‍ ആഹ്മാദാണ്. യുട്യൂബ് ചാനലില്‍ നല്കിയ വിവരം പ്രകാരം ഇദ്ദേഹം സമൂഹം, മതം, രാഷ്ട്രീയം എന്ന വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പറയുന്നതാണ്. ഇദ്ദേഹം പ്രശസ്ത ബോളിവുഡ് താരം നസീരുദ്ദിന്‍ ഷാഹിന്റെ കസിന് കൂടിയാണ്. 2018യില്‍ തന്റെ സഹോദരനെ വിമര്ശിച്ചത്തിനെ തുടര്‍ന്നാണ് ഇദ്ദേഹം പ്രശസ്തി നേടിയത്. ഇടക്കെ ഹിന്ദി ന്യൂസ് ചാനലുകളില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുടെ നയങ്ങളെ പിന്തുണിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്.
ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലാണ് ഈ ആക്ഷേപഹാസ്യത്തിന്റെ വീഡിയോ പ്രസിദ്ധികരിച്ചത്. വീഡിയോയില്‍ റിസവാന്‍ അഹ്മദ് ധരിക്കുന്ന വേഷം ഒവൈസിയെ കളിയാക്കുന്നതാണ്. ഈ കഥാപാത്രത്തിന്റെ പേരും ആസദുദ്ദിന് ഒവൈസിയെ കളിയാക്കി ‘കംബക്ത്-ഉദ്ദിന്‍ നുവോവേസി’ എന്നാണ് വെച്ചിരിക്കുന്നത്. അതിക് അഹമദ് കൊലപാതകത്തില്‍ ഒവൈസി നടത്തിയെ പരാമര്‍ശത്തെ കളിയാക്കുകെയാണ് ഈ വീഡിയോയില്‍ ഇവര്‍ ചെയ്യുന്നത്. മുഴുവന്‍ വീഡിയോ കണ്ടാല്‍ ഈ കാര്യം വ്യക്തമാകും.
അതിക് അഹ്മദിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് ഒവൈസി ഒരു പത്രസമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപെട്ടിരുന്നു. ഈ രംഗത്തെയാണ് രിസവാന് അഹ്മദ് തന്റെ പാര്‍ഡി വീഡിയോയില്‍ അവതരിപ്പിക്കുന്നത്.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ മുസ്ലിംകള്ക്കെതിരെ പ്രചരിപ്പിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഒരു ആക്ഷേപഹാസ്യത്തിന് വേണ്ടി സൃഷ്ടിച്ച നാടകത്തിന്റെ വീഡിയോയാണ്. അതിക് അഹ്മദിന്റെ കൊലപാതകത്തിനെ ശേഷം ഹൈദരാബാദ് എം.പി. ഒവൈസി നടത്തിയ പ്രസ്താവനയെ കളിയാക്കി ഡോ. രിസവാന് അഹ്മദ് ഉണ്ടാക്കിയ ഒരു പാരഡി വീഡിയോയാണ് നാം കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ആക്ഷേപഹാസ്യത്തിന് വേണ്ടിയുണ്ടാക്കിയ വീഡിയോ മുസ്ലിം വര്‍ഗീയത എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: False
