
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇരിക്കുന്ന ഹൈദരാബാദ് എം.പി. എ.ഐ.എം.ഐ.എം തലപ്പന്‍ അസദുദ്ദിന്‍ ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയോടൊപ്പം ഒവൈസി ചര്‍ച്ച നടത്തുന്നതായി കാണാം. ചിത്രത്തിന്റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഒറ്റ നോട്ടത്തില്‍ ചേട്ടനും അനിയനും ആണെന്നെ പറയൂ”
എന്നാല്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് മനസിലായി. യഥാര്‍ത്ഥ ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയല്ല ഒവൈസിക്കൊപ്പം ചര്‍ച്ച ചെയ്യുന്നത്. ഷാറക്ക് നക്ഷബണ്ടി എന്ന AIMIM നേതാവിന്റെ സ്ഥാനത്താണ് പ്രധാനമന്ത്രി മോദിയെ എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നത്.

മുകളില്‍ കാണുന്ന ചിത്രത്തില്‍ ഒവൈസിയോടൊപ്പം നക്ഷബണ്ടി എന്ന AIMIM നേതാവാണ്. ചിത്രത്തില്‍ MIMന്റെ എം.പി. ഇംതിയാസ് ജലീലുമുണ്ട്. ഈ രണ്ട് ചിത്രങ്ങള്‍ തമിലുള്ള സാമ്യതകള്‍ നമുക്ക് ചിത്രങ്ങള്‍ താരതമ്യം ചെയ്താല്‍ വ്യക്തമാകും.

നിഗമനം
പ്രധാനമന്ത്രി മോദിയും ആസദുദ്ദിന് ഒവൈസിയും തമ്മില്‍ സംസാരിക്കുന്ന വൈറല്‍ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പ്രധാനമന്ത്രി മോദിയോടൊപ്പമുള്ള ഒവൈസിയുടെ ചിത്രം വ്യാജമാണ്…
Written By: Mukundan KResult: Altered
