
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്രെയിന്‍ നിർത്തി അതിൽ മൃതദേഹം കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കഷ്ടം എന്നിട്ടു സങ്കി തള്ളുന്ന തള്ളോ,,,, ഇനി കുറച്ച് അമ്പലങ്ങൾ പണിയണം അപ്പോൾ രാജ്യത്തിനു എല്ലാം ആയി 🤣🤣🤣കേരളമേ ഇത് കാണുക ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനം
അമ്പലങ്ങൾക്കും പ്രതിമകൾക്കും വേണ്ടി ലക്ഷം കോടികൾ ചിലവിടുന്ന രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ ഇതാണ്, ബിജെപി മാത്രം ജയിക്കുന്ന ബിജെപിക്ക് മാത്രം വോട്ട് ചെയ്യുന്ന ബിജെപി മാത്രം ഭരിക്കുന്ന ഊത്തരേന്ത്യയിലെ നെഞ്ച് തകരുന്ന മനുഷ്യജീവിതങ്ങളുടെ നേർകാഴ്ച്ചകൾ,
നമ്മൾ ഇപ്പോൾ കണ്ടത് ഇത്ര നമ്മൾ കാണാത്തത് ഇനി എത്രയുണ്ടാകും🤦🏻♂️🤦🏻♂️
എന്തുകൊണ്ട് കേരളത്തിൽ BJP വളരരുത് എന്നതിന് ഉത്തരവും ഇത് തന്നെ🫵🏻”
ശരിക്കും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ദൃശ്യങ്ങളാണോ നമ്മൾ കാണുന്നത്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോ ശ്രദ്ധിച്ച് നോക്കിയാൽ നമുക്ക് ട്രെയിനിന്റെ പേര് നമുക്ക് കാണാം. ട്രെയിനിന്റെ നെയിം ബോർഡ് നമുക്ക് താഴെ നൽകിയ സ്ക്രീൻഷോട്ടിൽ കാണാം.

ട്രെയിനിന്റെ ബോർഡിൽ സീയൽദ-ജംഗിപ്പൂർ (Sealdah-Jangipur) എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ ട്രെയിനിന്റെ എൻജിൻ നമ്പറും സീയൽദ റൂട്ടിൽ ഓടുന്ന ട്രെയിനുകളുടെ എൻജിന്റെ നമ്പറാണ്.

സീയൽദ-ജംഗിപ്പൂർ റോഡ് എക്സ്പ്രസ്സ് റിസേർവേഷൻ ഇല്ലാത്ത ട്രെയിൻ ആണ്. ഈ ട്രെയിൻ കൊൽക്കത്തയിലെ സീയൽദ മുതൽ ബംഗാളിലെ ജംഗിപ്പൂർ റോഡ് സ്റ്റേഷൻ വരെയാണ് ഓടുന്നത്. ബംഗാളിൽ ബിജെപി ഇത് വരെ അധികാരത്തിൽ വന്നിട്ടില്ല. കഴിഞ്ഞ 13 കൊല്ലം മുതൽ തൃണമൂൽ കോൺഗ്രസാണ് ബംഗാൾ ഭരിക്കുന്നത്. അതിനു മുമ്പ് 34 കൊല്ലം വരെ സിപിഎമാണ് ബംഗാൾ ഭരിച്ചത്. അതിനാൽ പോസ്റ്റിൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തെ അവസ്ഥ എന്ന് പറയുന്നത് തെറ്റാണ്.
നിഗമനം
ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളിലെ വീഡിയോയാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗാളിലെ ട്രെയിനിന്റെ വീഡിയോ ഉത്തരേന്ത്യ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: False
