ബിജെപിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…
കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബിജെപി കൊടികള്‍ ബിജെപി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബിജെപി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്. കുട്ടിയുടെ പിതാവ് എന്നു അനുമാനിക്കുന്നയാള്‍ ഇടയില്‍ വന്നു തടയാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ ഒരു ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നുമുള്ള സംഭവമാണിത് എന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “സ്വന്തം വീട്ടിലെ RSS മാലിന്യങ്ങൾ വൃത്തിയാക്കുന്ന BJP ക്കാരന്റെ മകൾ.
കർണ്ണാടകയിൽ ശരിക്കും സംഭവിച്ചത് ഇതാണ്. 👇😂😂😂”
എന്നാല്‍ തെറ്റായ പ്രചരണമാണ് വീഡിയോയും വിവരണവും ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സംതാ ന്യൂസ് എന്നൊരു ഹിന്ദി ഫേസ്ബുക്ക് പേജില്‍2022 ഏപ്രിൽ 22 ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നു കണ്ടു.
വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെ: “അമ്മ വീട്ടിൽ മോദിയുടെ ഫോട്ടോ വെച്ചപ്പോൾ വിദ്യാസമ്പന്നയായ മകൾ ഫോട്ടോ വീട്ടിൽ വയ്ക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ഇതേചൊല്ലി അമ്മയും മകളും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. വീട്ടിൽ നിന്ന് മോദിയുടെ ഫോട്ടോ മകൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഫോട്ടോ നീക്കം ചെയ്യാൻ പിതാവ് മകള്‍ക്ക് പിന്തുണ നല്‍കി.”
തെലുങ്ക് ഭാഷയിലെ ഒരു ഫേസ്ബുക്ക് പേജില്‍ 2022 ഏപ്രിലില്‍ ഇതേ വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. ബിജെപി യെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റണിത് എന്നു പരിഭാഷപ്പെടുത്തിയപ്പോള്‍ വ്യക്തമായി. മാതാപിതാക്കള്‍ ബിജെപി യില്‍ പ്രവര്‍ത്തിച്ചാലും വിദ്യാഭ്യാസത്തിന്‍റെ മഹത്വമറിയുന്ന പുതിയ തലമുറയിലെ കുട്ടികള്‍ ബിജെപിയെ അംഗീകരിക്കില്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്.
ഈ സംഭവം എവിടെ നടന്നതാണെന്നോ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരാണെന്നോ ഇതുവരെ ഒരിടത്തുനിന്നും വിശ്വസനീയമായ സൂചനകള്‍ ഇല്ല. എന്തെങ്കിലും വിവരം ലഭ്യമായാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഏതായാലും കര്‍ണ്ണാടകയില്‍ 2023 ല്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുമായി 2022 ഏപ്രില്‍ മുതല്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. വൈറല്‍ ദൃശ്യങ്ങള്‍ 2022 ഏപ്രില്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. കര്‍ണ്ണാടകയില്‍ 2023 ല്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ബിജെപിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: False