
വിവരണം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ഇടത് മുന്നണിയെയും ഞെട്ടിച്ച തോല്‍വിയായിരുന്നു കെ.കെ.ശൈലജ ടീച്ചറിന്‍റേത്. എന്നാല്‍ തന്നെ പിന്തുണച്ചവര്‍ക്ക് പഴിചാരി ശൈലജ ടീച്ചര്‍ തടിതപ്പുകയാണെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് ആണെന്ന പേരിലാണ് പ്രചരണം. തലശേരിയിലെ പ്രമുഖ മുസ്‌ലിം തറവാടിന്‍റെ പിന്തുണ ഹിന്ദു വോട്ടുകള്‍ അകലാന്‍ കാരണമായി എന്ന് കെ.കെ.ശൈലജ പറഞ്ഞു എന്ന പേരില്‍ പോസ്റ്റ്. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 37ല്‍ അധികം റിയാക്ഷനുകളും 20ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ കെ.കെ.ശൈലജ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത ന്യൂസ് കാര്‍ഡാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
കെ.കെ.ശൈലജയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ച പ്രമുഖ കുടുംബമാണ് വടകരയിലെ മാളിയേക്കല്‍ കുടുംബം. എന്നാല്‍ ഇവര്‍ക്കെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പരാര്‍ശം നടത്തിയോ എന്ന് അറിയാന്‍ കീ.വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരമൊരു വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ പേജുകളിലും വെബ്‌സൈറ്റിലും ഈ വാര്‍ത്തയില്ലായെന്നും സ്ഥരീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെ.കെ.ശൈലജയുമായി ഫോണില്‍ ബന്ധപ്പെട്ടു താന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്നും വടകരയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ ലീഗ്-കോണ്‍ഗ്രസ് സൈബര്‍ സംഘങ്ങള്‍ ഇത്തരം നുണപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇപ്പോഴും അവര്‍ അത് തുടരുകയാണെന്നും അവര്‍ പ്രതികരിച്ചു.
മൂന്ന് ദിവസം മുന്‍പ് മാളിയേക്കല്‍ കുടുംബത്തിന് പിന്തുണ അറിയിച്ച് കെ.കെ.ശൈലജ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച വീഡിയോ കാണാം-
നിഗമനം
കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണ് ഇതെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:മാളിയേക്കല്‍ കുടുംബത്തിനെതിരെ കെ.കെ.ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
