കലാമണ്ഡലത്തില്‍ പന്നി ഇറച്ചി വിളമ്പി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

കേരള കലാമണ്ഡലത്തിലെ ഭക്ഷണം സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെജിറ്റേറിയന്‍ കാലത്തിന് അവസാനം.. കലാമണ്ഡലത്തില്‍ ആദ്യമായി പന്നി ഫ്രൈ വിളമ്പി.. എന്നതാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള കലാമണ്ഡലത്തില്‍ പന്നി ഇറച്ചി ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കലാമണ്ഡലം, ഭക്ഷണ മെനു.. എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത അവരുടെ സൈറ്റില്‍ നിന്നും ലഭ്യമായി. വാര്‍ത്തയുടെ വിശദാംശം ഇങ്ങനെയാണ്-

കലാമണ്ഡലത്തില്‍ ചരിത്രത്തില്‍ ആദ്യമായി നോണ്‍ വെജ് ഭക്ഷണം വിളമ്പി. ഏറെ കാലമായി വിദ്യാര്‍ത്ഥികളുടെ ആവശ്യമായിരുന്നു ക്യാന്‍റീനില്‍ നോണ്‍ വെജ് ഭക്ഷണം വേണമെന്നത്. ചിക്കന്‍ ബിരിയാണിയാണ് ഇത്തരത്തില്‍ കലാമണ്ഡലത്തില്‍ ഇതിനായി ഉള്‍പ്പെടുത്തിയത്. ഇനി മുതല്‍ എല്ലാ ബുധനാഴ്ച്ചകളിലും ചിക്കന്‍ ബിരിയാണി യഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ വിശദാംശം. എന്നാല്‍ പന്നിയോ ബീഫോ മെനുവില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്തയില്ലിലാ. ഇതോടെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കലാമണ്ഡലം രജിസ്ട്രാറുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം വ്യാജമാണെന്നും ആഴ്ച്ചയില്‍ ഒരു ദിവസം അതായത് ബുധനാഴ്ച്ചകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പനാണ് തീരുമാനിച്ചിട്ടുള്ളത്. മറ്റ് മാംസാഹാരങ്ങള്‍ ഒന്നും തന്നെ മെനുവില്‍ ചേര്‍ത്തിട്ടില്ലാ. ഏറെ കാലത്തെ വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ചിക്കന്‍ ബിരിയാണിയും വെജ് ബിരിയാണിയും ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തയിതെന്നും രജിസ്ട്രാര്‍ പറഞ്ഞു.

നിഗമനം

കേരള കലാമണ്ഡലത്തില്‍ ഇനി മുതല്‍ പന്നി ഇറച്ചി വിളമ്പുമെന്ന പ്രചരണം വ്യാജമാണെന്നും ആഴ്ച്ചയില്‍ ഒരിക്കല്‍ ചിക്കന്‍ ബിരിയാണി നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കലാമണ്ഡലം അധികൃതര്‍

വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കലാമണ്ഡലത്തില്‍ പന്നി ഇറച്ചി വിളമ്പി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Written By: Dewin Carlos 

Result: False