
സമൂഹ മാധ്യമങ്ങളില്‍ ഒരു സന്യാസിയുടെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ സന്യാസി വൃന്ദാവനത്തിലെ ബാബ ഹനുമാന്‍ ദാസ് ആണ്, ഇദ്ദേഹത്തിന് 176 വയാസാണ് കുടാതെ ഇദ്ദേഹം ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയവരിൽ ഒരാളാണ് എന്നീ അവകാശവാദങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
പക്ഷെ ഞങ്ങള്‍ ഈ അവകാശവാദങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സന്യാസി 10 കൊല്ലം മുമ്പ് അന്തരിച്ചു എന്ന് കണ്ടെത്തി. മറ്റ് അവകാശവാദങ്ങള്‍ എത്രത്തോളം സത്യമാണെന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സന്യാസിയുടെ ഫോട്ടോ കാണാം. ഈ സന്യാസിയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇത് വൃന്ദാവനത്തിലെ ഹനുമാൻ ദാസ് ബാബ. വയസ്സ് ഏകദേശം 176.
ഭൂമിയിൽ ജീവിച്ചിരിയ്ക്കുന്ന ഏറ്റവും പ്രായം കൂടിയവരിൽ ഒരാൾ.
ബാബയെ കാണുവാനും, നമസ്കരിയ്ക്കുവാനും ഭാഗ്യം സിദ്ധിച്ചയാൾ ആദരപൂർവ്വം അദ്ദേഹത്തോട് ചോദിച്ചു.. അങ്ങയുടെ പ്രായം എത്രയാണെന്ന്..
“ത്സാൻസി റാണി വെള്ളക്കാരോട് യുദ്ധം ചെയ്യുന്ന സമയത്ത് എനിയ്ക്ക് 12 വയസ്സ് ആയിരുന്നു” എന്നായിരുന്നു മറുപടി.1857ലാണ് ത്സാൻസി റാണി ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുന്നത്.യുവാവ് ആയിരുന്നപ്പോൾ ബാബ വൃന്ദാവനത്തിന്റെ പവിത്രമായ മണ്ണിൽ എത്തിയതാണ്. പിന്നെ കൃഷ്ണസാമീപ്യം അറിഞ്ഞ്, ഭക്തിയിൽ മുഴുകി അവിടെ തന്നെ കഴിയുകയാണ് ചെയ്തത്.ഇവിടെ ബാബ സ്ഥാപിച്ച ഗോശാലയിൽ ആയിരക്കണക്കിന് പശുക്കളുണ്ട് ഇന്ന്. അമ്മ റാണി ലക്ഷ്മീഭായിയുടെ സേവിക ആയിരുന്നുവെന്നും, 1858ൽ മരിച്ചു എന്നും ബാബ പറഞ്ഞു. കൂടാതെ “ലോകം എന്തറിയുന്നു കുട്ടീ ഭാരതത്തിന്റെ ഋഷിപരമ്പരയെ കുറിച്ച്…
ഹിമാലയത്തിൽ തപം ചെയ്യുന്ന ദിവ്യ സന്യാസിമാരുടെ പ്രായമെന്നിലും പത്തിരട്ടിയുണ്ടാകും..” എന്നുകൂടി കൂട്ടിച്ചേർത്ത് മന്ദഹസിച്ചുകൊണ്ട് കരം ഗ്രഹിച്ച മഹാപുണ്യത്തിന്റെ മുന്നിൽ വിസ്മയത്തോടെ ഇരുന്ന നിമിഷങ്ങളുടെ ഓർമ്മകൾ..ഭാരതമെന്ന ആദ്ധ്യാത്മിക അത്ഭുതത്തെ അറിയണമെങ്കിൽ തന്നെ എത്ര പുണ്യം ആർജ്ജിച്ചാലാണ് കഴിയുക..
✍സ്വാമി ഭാസ്കരാനന്ദ സരസ്വതി…”
എന്താണ് പോസ്റ്റില്‍ ഉണയിക്കുന്ന അവകാശവാദങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പത്രിക എന്ന ഹിന്ദി മാധ്യമ പ്രസ്ഥാനം അവരുടെ ഫെസ്ബൂക്ക് പോസ്റ്റില്‍ ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ഈ സന്യാസി ഹനുമാന്‍ ബാബ ആണെന്നും ഇദ്ദേഹം ഏകദേശം 170 വര്‍ഷം പ്രായമുള്ളവരാണെന്നും പോസ്റ്റിന്‍റെ അടികുറിപ്പ് പറയുന്നത്.
അങ്ങനെ ഈ ചിത്രം 11 കൊല്ലം പഴയതാണെന്ന് വ്യക്തമാണ്. പ്രസ്തുത പോസ്റ്റില്‍ അവകാശപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ പ്രായമാണ് പത്രികകാര്‍ അവകാശിക്കുന്നത്. ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല എന്ന് കണ്ടെത്തി. 2013ലാണ് ഇദ്ദേഹത്തിന്‍റെ അന്ത്യമുണ്ടായത്. ഈ കാര്യം താഴെ നല്‍കിയ ജാഗ്രാന്‍റെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. നവംബര്‍ 2013ല്‍ പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ പറയുന്നത് ഇദ്ദേഹത്തിന് 150 മുതല്‍ 170ന്‍റെ ഇടയില്‍ പ്രായമുണ്ടാകും എന്ന് വൃന്ദാവനത്തില്‍ ചിലര്‍ അവകാശപ്പെടുന്നുവെന്നാണ്. ഈ അവകാശവാദത്തിനെ കുറിച്ച് ആധികാരികമായി യാതൊരു തെളിവുമില്ല.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഫോട്ടോയില്‍ കാണുന്നത് ഹനുമാന്‍ ദാസ് ബാബ തന്നെയാണ് ഇദ്ദേഹം 2013ല്‍ അന്തരിച്ചു എന്ന് ജാഗ്രന്‍റെ മധുര ബ്യുറോ ചീഫ് വ്യക്തമാകുന്നുണ്ട്. കുടാതെ അദ്ദേഹം 170 വയസുണ്ടായിരുന്നു എന്ന് ആധികാരികമായുള്ളതല്ല.
ഗിനീസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രാകാരം ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാനിലെ തോമിക്കോ ഇട്ടൂക്കയാണ്. അവര്‍ക്ക് 116വയസാണ് പ്രായം. ഏറ്റവും കൂടതല്‍ ജീവിച്ചത് ഫ്രാന്‍സിലെ ജെയെന്ന് ക്ലാമെന്‍റ എന്ന വനിതായായിരുന്നു. അവര്‍ 122 വയസിലാണ് അന്തരിച്ചത്.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്യാസി ഹനുമാന്‍ ദാസ് ബാബ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളല്ല. അദ്ദേഹം നവംബര്‍ 2013ല്‍ അന്തരിച്ചിരുന്നു. അദ്ദേഹം 170 വയസ് പ്രായം വരെ ജീവിച്ചു എന്നതും കിംവദന്തിയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വൃന്ദാവനിലെ ഹനുമാന്‍ ദാസ് ബാബ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല; സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം….
Written By: Mukundan KResult: Misleading
