
സമൂഹ മാധ്യമങ്ങളിൽ ഒരു ബൈക്ക് റാലിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ റാലിയിൽ വലിയ തോതിൽ നമുക്ക് ഇസ്ലാമിക പതാകകൾ കാണാം. ഈ വീഡിയോ ഹരിയാനയിൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചരണ റാലിയാണ് എന്നാണ് പ്രചരണം.
പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ബൈക്ക് റാലിയുടെ വീഡിയോ കാണാം. ഈ റാലിയിൽ ബൈക്ക് ഓടിക്കുന്നവർ ഇസ്ലാമിക പതാകകൾ കയ്യിൽ പിടിച്ചിട്ടുണ്ട്. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഹരിയാനയിൽ കോൺഗ്രസിന്റെ ഇലക്ഷൻ പ്രചരണം. ഐ.എസ്.ഐയുടെ കൊടി വരെയാണ് പ്രചരണത്തിനുള്ളത്.രാജ്യത്തിൻ്റെ ഭരണം
കോൺഗ്രസിന് കിട്ടിയാൽ രാജ്യത്തിൻ്റെ സ്ഥിതി എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ 😳😢 Election campaign of Congress in Haryana. Propaganda is up to the flag of ISI. The administration of the country
One can only imagine what the state of the country will be if Congress gets it 😳😢”
എന്നാൽ എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ പോസ്റ്റ് ലഭിച്ചു. ഈ പോസ്റ്റ് പ്രകാരം ഈ വീഡിയോ മഹാരാഷ്ട്രയിൽ ലാത്തൂരിൽ നടന്ന ഒരു പ്രതിഷേധ റാലിയുടേതാണ്.
പോസ്റ്റിന്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ റാംഗിരി മഹാരാജ് എന്ന വ്യക്തി മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധിച്ച് ലാത്തുർ മഹാരാഷ്ട്രയിലെ മുസ്ലിങ്ങൾ മുംബൈലേക്ക് സംഘടിപ്പിച്ച റാലിയുടെതാണ്. പക്ഷെ ഞങ്ങൾ ലാത്തൂരിൽ ഇത്തരമൊരു റാലിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ റാലി റാംഗിരി മഹാരാജ് നടത്തിയ വിവാദ പ്രസ്താവനയെ പ്രതിഷേധിച്ച് എടുത്ത റാലിയാണ് എന്നതിനെ കുറിച്ച് യാതൊരു വാർത്ത ലഭിച്ചില്ല. പകരം ലാത്തൂരിൽ 19 സെപ്റ്റംബറിന് നബി ദിനം ആഘോഷിക്കാൻ ഒരു വലിയ ബൈക്ക് റാലി സംഘടിപ്പിച്ചതിനെ കുറിച്ചുള്ള വാർത്തകൾ ലഭിച്ചു.
വാർത്ത പ്രകാരം ലാത്തൂരിൽ 19 സെപ്റ്റംബറിന് നബി ദിനം ആഘോഷിക്കാൻ ഒരു വലിയ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലി സെപ്റ്റംബർ 15നാണ് ആദ്യം സംഘടിപ്പിച്ചിരുന്നത് പക്ഷെ ഗണേശോത്സവം കാരണം ഇത് മാറ്റി സെപ്റ്റംബർ 19ന് നടത്തി. വാർത്ത പ്രകാരം ലാത്തൂരിലെ സൊഫീയ മസ്ജിദ് എന്ന സ്ഥലത്തിൽ നിന്ന് തുടങ്ങി ഗോളായി മാർക്കറ്റ്, ച്ഛത്രപതി ശിവാജി മഹാരാജ് ചൗക്ക്, ബാർഷി റോഡ്, സിദ്ധേശ്വർ ചൗക്ക് എന്നി സ്ഥലങ്ങളിലൂടെ പോയി മർക്കസ് എ രസ മദ്രസയിൽ അവസാനിച്ചു.
ഞങ്ങൾ ലാത്തൂരിൽ ഈ റാലിയിൽ പങ്കെടുത്തവരോട് സംസാരിച്ചു. ഈ റാലി ലാത്തൂരിൽ 19 സെപ്റ്റംബറിന് തന്നെയാണ് നടന്നത് എന്ന് അവർ സ്ഥിരീകരിച്ചു. നബി ദിനം ആഘോഷത്തിന്റെ ഭാഗമായി ഈ റാലി മഹാരാഷ്ട്രയിലെ ലാത്തൂരിൽ സംഘടിപ്പിച്ചാണ്. ഈ റാലി ഹരിയാനയിലേതല്ല.
നിഗമനം
ഹരിയാനയിൽ കോൺഗ്രസ് പ്രചരണ റാലി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മഹരാഷ്ട്രയിലെ ലാത്തൂരില്‍ 19 സെപ്റ്റംബർ 2024ന് സംഘടിപ്പിച്ച നബി ദിന റാലിയുടെ വിഡിയോയാണ്. അന്വേഷണത്തിൽ നിന്ന് ഇത് വ്യക്തമാകുന്നു.
