
വിവരണം
ഒരു ദേശീയപാതയിലൂടെ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറില്‍ കയറി കുതിച്ച് ഉയരുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ.. എന്ന തലക്കെട്ട് നല്കി ഈ വീഡിയോ എറണാകുളം ജില്ലയിലെ വൈറ്റില-കുണ്ടന്നൂര്‍ മേലപ്പാലത്തിലെയാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. സൊയ്ബാന് ഷൗക്കത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ 2.2 മില്യണില്‍ അധികം പേര് ഇതുവരെ കണ്ടിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ വൈറ്റില-കുണ്ടന്നൂര്‍ റോഡില്‍ നിന്നുമുള്ളതാണോ? വസ്തുത അറിയാം.
വസ്തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇത് കേരളത്തില്‍ നിന്നുമുള്ള വീഡിയോ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. സ്പീഡ് ബ്രേക്കറില്‍ കയറിയ ബിഎംഡ്ലുവും, ട്രക്കുകളും പറന്നു എന്ന തലക്കെട്ട് നല്‍കിയാണ് ന്യൂസ് 18 വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാം ഗോള്‍ഫ് കോഴ്സ് റോഡില്‍ നിന്നുമുള്ളതാണ് ഈ വീഡിയോ. എക്സില്‍ വീഡിയോ വൈറലായതോടെയാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബണ്ണി പൂനിയ എന്ന വ്യക്തിയുടെ എക്സ് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ മാധ്യമശ്രദ്ധ നേടിയത്. HR26 Dhaba (ധാബ) യുടെ സമീപമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ അപകടകരമായ രീതിയില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചതെന്നും ന്യൂസ് 18 റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് –
ബണ്ണി പുനിയയുടെ എക്സ് പോസ്റ്റ് –
ലൈവ് മിന്റ് പങ്കുവെച്ച വാര്‍ത്തയുടെ യൂട്യൂബ് ഷോര്‍ട്സ് വീഡിയോ കാണാം –
വീഡിയോ വൈറലായ ശേഷം അധികൃതര്‍ സ്പീഡ് ബ്രേക്കറില്‍ ബാരിക്കേഡും ട്രാഫിക് കോണും സ്ഥാപിച്ചു എന്നും ബണ്ണി പൂനിയ വീഡിയോ സഹിതം എക്സില്‍ പങ്കുവെച്ചിട്ടുണ്ട് –
ഗൂഗിള്‍ മാപ്പില്‍ എച്ആര്‍26 ധാബയുടെ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും ഇതെ റോഡിന്റെ സ്ട്രീറ്റ് വ്യു കണ്ടെത്താന്‍ കഴിഞ്ഞു –
നിഗമനം
ഹരിയാനയിലെ ഗുരുഗ്രാമില്‍ ഗോള്‍ഫ് കോഴ്സ് റോഡില്‍ സ്പീഡ് ബ്രേക്കറില്‍ വാഹനങ്ങള്‍ കയറി അപകടകരമായ രീതിയില്‍ നിയന്ത്രണം നഷ്ടമാകുന്ന വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. വീഡിയോയ്ക്ക് വൈറ്റില-കുണ്ടന്നൂര്‍ റോഡുമായി യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഈ വൈറല്‍ വീഡിയോ വൈറ്റില-കുണ്ടന്നൂര്‍ റോഡില്‍ നിന്നുമുള്ളതല്ലാ.. വസ്തുത അറിയാം..
Written By: Dewin CarlosResult: Misleading
