സിജെപി പിന്തുണയുമായി സുനിത വില്യംസ് ജന്തര്‍ മന്തറില്‍ എത്തിയെന്ന പ്രചരണം വ്യാജം…

False രാഷ്ട്രീയം | Politics

ഓൺലൈൻ പ്രസ്ഥാനമായി ആരംഭിച്ച് പെട്ടെന്ന് രാജ്യവ്യാപകമായ യുവജന പ്രതിഷേധമായി പരിണമിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി), കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തിൽ വലിയ പരിഷ്കാരങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയ-കലാ-കായിക രംഗത്തെ പ്രമുഖരില്‍ നിന്ന് വലിയ പിന്തുണയാണ് നിലവില്‍ ലഭിക്കുന്നത്. നീറ്റ്-യുജി ചോദ്യപേപ്പർ 2026  ചോർച്ചയ്ക്കും മറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദിത്തം തേടി വിദ്യാഭ്യാസ പരിഷ്കർത്താവായ സോനം വാങ്ചുക്ക് ജൂൺ 28 ന് അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്നതോടെ പ്രസ്ഥാനത്തിന് വലിയ പിന്തുണ ലഭിച്ചു.

സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ജന്തർ മന്തറിൽ സുനിത വില്യംസ് എത്തിയതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പൊലീസ് അകമ്പടിയിയോടെ ഒരു സംഘം ആളുകള്‍ക്ക് ഒപ്പം  സുനിത വില്യംസ് നടന്നുവരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജന്തര്‍ മന്തറില്‍ സിജെപി സമരത്തിന് പിന്തുണയുമായി എത്തിയതാണ് സുനിത വില്യംസ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സുനിത വില്യംസ് – യഥാർത്ഥ നായിക CJP സമരത്തിന് പിന്തുണയുമായി ജന്തർ മന്ദറിൽ”

FB postarchived link

എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നും സുനിത വില്യംസ്  കേരളത്തിലെത്തിയപ്പോഴുള്ള പഴയ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോ ജനുവരി 22 ന് പോസ്റ്റ്‌ ചെയ്തത്, ഒരു ഫേസ്ബുക്ക് പേജില്‍ നിന്നും ലഭിച്ചു. കേരള ലിറ്റററി ഫെസ്റ്റിവല്‍ നടനടന്ന സമയത്തെതാണ് വീഡിയോ. സുനിത വില്യംസ് കെഎല്‍എഫ് വെടിയിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ദൃശ്യങ്ങളില്‍ മലയാളം ബോര്‍ഡുകളും കേരള പോലിസ് യൂണിഫോം  ധരിച്ച പോലിസുകാരുണ്ട്. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2026 ജനുവരിയില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സുനിത വില്യംസ് അതിഥിയായി എത്തിയിരുന്നു

KLF ഉദ്ഘാടന ചടങ്ങില്‍ സുനിത വില്യംസ് പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. 

സുനിത വില്യംസ് നിലവില്‍ CJP സമരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്ന് തിരഞ്ഞെങ്കിലും യാതൊരു റിപ്പോര്‍ട്ടുകളും ലഭ്യമായില്ല. 

നിഗമനം  

ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സുനിത വില്യംസ് എത്തി എന്ന് പ്രചരിപ്പിക്കുന്നത് ജനുവരി 2026 ന് കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററെച്ചര്‍ ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്യാന്‍ സുനിത വില്യംസ് എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ്. സമരത്തിന് പിന്തുണയുമായി സുനിത വില്യംസ് ജന്തര്‍ മന്തറില്‍  സമരത്തിന് വന്നിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: സിജെപി പിന്തുണയുമായി സുനിത വില്യംസ് ജന്തര്‍ മന്തറില്‍ എത്തിയെന്ന പ്രചരണം വ്യാജം…

Fact Check By: Vasuki S

Result: False

Leave a Reply