
വിവരണം
വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക എന്ന തലക്കെട്ട് നല്കി ഏഷ്യാനെറ്റ് ന്യൂസ് നല്കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. Dan E എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നല്കിയ ന്യൂസ് കാര്‍ഡ് തന്നെയാണോ ഇത്? വസ്തുത അറിയാം.
വസ്തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. എന്നാല്‍ ഈ ചിത്രം ഉള്‍പ്പെട്ട ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതെ സമയം ഏഷ്യാനെറ്റ് ഇതെ തലക്കെട്ടോടെ രാധയുടെ വീട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിയുടെ ഫോട്ടോയാണ് ജനുവരി 28ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് യഥാര്‍ത്ഥത്തില്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡ് ഇതാണ് –
കൂടാതെ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന വിശദീകരിച്ച് അവര്‍ ഇന്ന് (ഫെബ്രുവരി 3) ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് –
നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് മറ്റൊരു ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ലാ പ്രചരണം വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രം എന്ന ഈ പ്രചരണം വ്യാജം.. വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Altered
