ഇന്ത്യയുടെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് (INDIA) യഥാർത്ഥത്തിൽ പൂർണ്ണ രൂപമുണ്ടോ…?

ദേശിയ

വിവരണം

Archived Link

“India എന്നതിന്‍റെ പൂർണ്ണരൂപം” എന്ന അടിക്കുറിപ്പുമായി 2019  മെയ്‌ 8 മുതല്‍ ഓര്മ്മകള്ക്ക് എന്തു സുഗന്ധം. എന്നൊരു ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം:

ഇംഗ്ലീഷില്‍….

  • Americaനെ വിളിക്കുന്നത് America
  • Japanനെ വിളിക്കുന്നത് Japan
  • Bhutan നെ Bhutan
  • Sri Lanka യെ Sri Lanka
  • Bangladesh നെ Bangladesh
  • Nepal നെ Nepal
  • അത് പോലെ Pakistan നെ Pakistan പറയുന്നത്. പക്ഷെ Bharath (ഭാരതം) എന്ന നമ്മുടെ രാജ്യത്തെ മാത്രം ഇന്ത്യ (India).

നിങ്ങള്‍ക്കറിയാമോ എന്താ കാരണമെന്ന്? ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി പ്രകാരം INDIA എന്നതിന്‍റെ പൂര്‍ണരൂപം…

I-Independent
N-Nation
D-Declared
I-In
A-August

ഈകാര്യം ഇന്ത്യയിലെ 99% പേർക്കും  അറിവുള്ളതല്ല.

എന്നാൽ  വാസ്തവത്തിൽ  ഇന്ത്യ (INDIA)ക്ക് ഒരു പൂർണ്ണ രൂപം ഓക്സ്ഫോർഡ്   ഡിക്ഷ്ണറിയിൽ നല്കിയിട്ടുണ്ടോ? വിശ്വാസ്യമല്ലെന്നും  പോസ്റ്റ് തെറ്റാണെന്നും പറയുന്ന ധാരാളം കമന്റുകൾ ഈ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിൽ  പറയുന്നത് യാഥാർത്ഥ്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഈ പോസ്റ്റിൽ  പറയുന്ന കാര്യങ്ങൽ  പരിശോധിക്കാൻ ഞങ്ങൾ ആദ്യം സന്ദർശിച്ചത് ഓക്സ്ഫോർഡ്  ഡിക്ഷണറിയുടെ വെബ്സൈറ്റിലാണ്. അവിടെ ഞങ്ങൾ ഇന്ത്യ (INDIA) എന്ന വാക്കിന്റെ  അർത്ഥം അന്വേഷിച്ചു അപ്പോൾ ലഭിച്ച പരിണാമം ഇപ്രകാരം:

ഓക്സ്ഫോർഡ്  ഡിക്ഷനറി പ്രകാരം ഇന്ത്യ ദക്ഷിണ ഏഷ്യയിലെ ഒരു ദേശമാണ്. ഇന്ത്യൻ  ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗത്തിലുള്ള 131 കോടി ജനങ്ങളുടെ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ഹിന്ദി പേര് ഭാരത് എന്നാണ്. ഈ പേര് ഉണ്ടായത്  എങ്ങനെയാണ് എന്നും ഡിക്ഷനറി പറയുന്നുണ്ട്. ഈ പേര് ഒരു ഗ്രീക്ക് വാക്കായ ഇൻഡസിൽ നിന്നും ഉണ്ടായതാണ്. ഇൻഡസ് സിന്ധു പുഴയുടെ ഗ്രീക്ക് പേരാണ്. ഈ പുഴയുടെ പേരിന്റെ മുകളിലാണ് ഗ്രീക്ക് ഭാരതത്തിനെ ഇന്ത്യ എന്ന വിളിച്ചിരുന്നത്. പേർഷ്യയിൽ  സിന്ധു പുഴയെ ഹിന്ദു എന്നാണ് വിളിച്ചിരുന്നത് അതിനാൽ ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേര് ലഭിച്ചു. ഭാരത് എന്നത് വേദങ്ങളിലും പുരാണങ്ങളിലും വിവരിക്കുന്ന പേരാണ്. ഇന്ത്യയുടെഭരണഘടനയുടെ ആദ്യത്തെ അധ്യായത്തിൽ പ്രഖ്യാപിക്കുന്നത് ഇന്ത്യ, അഥവാ  ഭാരതം സംസ്ഥാനങ്ങളുടെ ഒരു ഐക്യമാണ്. ഭരണഘടനാ പ്രകാരം നമ്മുടെ രാജ്യത്തിന് ഭാരതം അഥവാ ഇന്ത്യ ഇങ്ങനെ രണ്ട് പേരുകൾ ഉണ്ട്. ഈ പേരുകളെ പകരമായി ഉപയോഗിക്കാം. എന്നാൽ ഈ പേരുകളുടെ വ്യാഖ്യാനം ഭരണഘടനയിൽ നല്കിയിട്ടില്ല.

പക്ഷെ ഇന്ത്യ എന്ന പേരിന്റെ പൂർണ്ണരൂപം എവിടെയും ഭരണഘടനയിൽ  നല്കിയിട്ടില്ല. ഓക്സ്ഫോർഡ് ഡിക്ഷനറിയിലും ഇത് പോലെ ഒരു വ്യാഖ്യാനം നല്കിട്ടില്ല. ഇന്ത്യ എന്ന പേര് സിന്ധു പുഴയുടെ പേരിന്റെ മുകളിലാണ്  ഇന്ത്യഎന്നായി മാറിയത്. ഗ്രീക്ക് ഭാഷയിൽ സിന്ധു പുഴയെ ഇൻഡസ് എന്നാണ് വിളിച്ചിരുന്നത് അതിനാൽ ഭാരതത്തിനെ ഇന്ത്യ എന്ന പേര് ഉപയോഗിച്ച് അവർ സംബോധന ചെയ്യാൻ  തുടങ്ങി.

Oxforddictionaries.comArchived Link
ScoopwhoopArchived Link
YouthKiAwaazArchived Link

ഇന്ത്യന്‍ ഭരണഘടന

നിഗമനം

ഈ പോസ്റ്റിൽ  പറയുന്നത് വസ്തുതാപരമായി തെറ്റാണ്. ഇന്ത്യ എന്ന പേരിനു ഇത് പോലെയൊരു പൂർണ്ണരൂപം അഥവാ  വ്യാഖ്യാനം ഓക്സ്ഫോർഡ് ഡിക്ഷണറിയിലോ ഭരണഘടനയിലോ നല്കിയിട്ടില്ല. അതിനാൽ ദയവായി ഈ പോസ്റ്റ് വസ്തുത അറിയാതെ ഷെയർ ചെയ്യരുതെന്ന്  ഞങ്ങൾ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഇന്ത്യയുടെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് (INDIA) യഥാർത്ഥത്തിൽ പൂർണ്ണ രൂപമുണ്ടോ…?

Fact Check By: Harish Nair 

Result: False