
ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയ ഒരു ഹിന്ദു പണ്ഡിതനെ മര്‍ദ്ദിക്കുന്ന മുസ്ലിം യുവാവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ഇഫ്താർ പാർട്ടിയിൽ വന്ന ഹിന്ദു പണ്ഡിതനെ ഒരു മുസ്ലിം യുവാവ് മർദിക്കുന്നത് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് പിന്നാമ്പുറം. പപ്ലിക്കിൽ ഗീർവാണം പറയും..😪😪😪 ”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോയുടെ പൂർണരൂപം പ്രാങ്ക് ബസ്സ് (Prank Buzz) എന്ന യുട്യൂബ് ചാനലിൽ ലഭിച്ചു. വീഡിയോ നമുക്ക് താഴെ കാണാം.
ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ മുസ്ലിമും ഹിന്ദുവുമായി വേഷം ധരിച്ച യുവാക്കൾ ഈ വീഡിയോ ഒരു സോഷ്യൽ എക്സ്പെരിമെൻ്റ ആണ് എന്ന് വ്യക്തമാക്കുന്നു. ഇവർ ഇത്തരത്തിലുള്ള പ്രാങ്ക് വീഡിയോകൾ ഉണ്ടാക്കി ജനങ്ങളുടെ പ്രതികരണങ്ങൾ കാണിക്കുന്ന നിരവധി വീഡിയോകൾ അവരുടെ ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ ഒരു ഹിന്ദു യുവാവ് പള്ളിയിൽ ഇഫ്താർ സമയത് പ്രവേശിക്കുന്നു. ഇഫ്താറിന് വെച്ച ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു. ഇതിന് ശേഷം മുസ്ലിം വേഷം ധരിച്ച യുവാവ് ഇയാളോട് പുറത് പോകാൻ പറയുന്നു, മർദിക്കുന്നു. അതേസമയം അവിടെയുള്ള മുസ്ലിങ്ങൾ ഹിന്ദു യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നീട് ഇതെല്ലം ഒരു പ്രാങ്ക് ആണെന്ന് ഇവർ അവിടെയുള്ള മുസ്ലിംകളെ അറിയിക്കുന്നു.

ഈ വീഡിയോ വിനോദത്തിന് വേണ്ടി മാത്രമുണ്ടാക്കിയതാണെന്ന് വീഡിയോയുടെ വിവരണത്തിൽ നൽകിയ ഡിസ്‌ക്രിപ്‌ഷനിൽ വ്യക്തമായി പറയുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ Jഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ ഹിന്ദു വ്യക്തിയെ ഒരു മുസ്ലിം വ്യക്തി മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു പ്രാങ്ക് വീഡിയോയുടെ ഭാഗമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുസ്ലിം യുവാവ് ഇഫ്താറിൽ പങ്കെടുക്കുന്ന ഒരു ഹിന്ദു പണ്ഡിതനെ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രാങ്ക് വീഡിയോ ദൃശ്യങ്ങൾ
Written By: Mukundan KResult: Misleading
