
വിവരണം
നടന്‍ വിജയ് രൂപീകരിച്ച ടിവികെ (തമിഴ് വെട്രി കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസ് പൊളിച്ചു നീക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് വിശ്വാസികളായ തന്‍റെ ആരാധകര്‍ക്കായി ചെന്നൈയില്‍ ഇഫ്താര്‍ വിരുത്ത് ഒരുക്കിയിരുന്നു. എന്നാല്‍ വിജയ് ഇഫ്താര്‍ വിരുന്ന് നടത്തിയതിനും മസ്ജിദില്‍ പോയി നിസ്കരിച്ചിതിനും പ്രതികാരമായി പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കി എന്ന പരോക്ഷ അവകാശവാദവുമായിയാണ് വീഡിയോ പ്രചരിക്കുന്നത്. അണ്ണൻ എവിടെയോ പ്രാർത്ഥിക്കാൻ പോയതേ ഓർമ്മയുള്ളു.. എന്ന തലക്കെട്ട് നല്‍കി ശിഖ രാഘവന്‍ തോപ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടിവികെ പാര്‍ട്ടി ഓഫീസ് പൊളിച്ചതും വിജയ് നടത്തിയ ഇഫ്താര്‍ വിരുന്നുമായി എന്തെങ്കിലും ബന്ധമുണ്ടോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ തമിഴിന്‍റെ ബന്ധത്തോടെ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. ലഭിച്ച വിവരങ്ങള്‍ ഇപ്രാകാരമാണ് –
തിരുവള്ളുവര്‍ ദേശീയപാതയ്ക്ക് സമീപം ടിവികെയുടെ യുവജന വിഭാഗം അനധികൃതമായി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കുന്ന വീഡിയോയാണിത്. 2025 ഫെബ്രുവരി 18നാണ് ഓഫീസ് പൊളിച്ചു നീക്കുന്നത്. മാര്‍ച്ച് ഏഴിനാണ് വിജയ് ചെന്നൈയില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. അതുകൊണ്ട് തന്നെ ഈ സംഭവങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലായെന്നും ഫാക്‌ട് ക്രെസെന്‍ഡോ തമിഴ് പ്രതിനിധി വ്യക്തമാക്കി.
അനധികൃതമായി നിര്‍മ്മിച്ച ടിവികെ പാര്‍ട്ടി ഓഫീസ് പൊളിച്ചത് സംബന്ധിച്ച് ന്യൂസ് തമിഴ് 24×7 ഫെബ്രുവരി 18ന് നല്‍കിയ വാര്‍ത്ത കാണാം (യൂട്യൂബ്) –
വിജയ് ചെന്നൈയില്‍ മാര്‍ച്ച് 7ന് നടത്തിയ ഇഫ്‌താര്‍ വിരുന്നിനെ കുറിച്ച് പുതുതലൈമുറൈ ടിവി പങ്കുവെച്ച വാര്‍ത്ത വീഡിയോ കാണാം –
നിഗമനം
തിരുവള്ളുവര്‍ ദേശീയപാതയ്ക്ക് സമീപം തമിഴ് വെട്രി കഴകം (ടിവികെ) യുവജന വിഭാഗം അനധികൃതമായി നിര്‍മ്മിച്ച ഓഫീസ് പൊളിച്ചു നീക്കുന്ന വീഡിയോയാണിത്. ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന് മാര്‍ച്ചില്‍ വിജയ് സംഘടിപ്പിച്ച ഇഫ്താറുമായി യാതൊരു ബന്ധവുമില്ലായെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അുനമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ നടന്‍ വിജയ്‌യുടെ പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കിയോ? വസ്തുത അറിയാം..
Written By: Dewin CarlosResult: Misleading
