ഉത്തർപ്രദേശിൽ BJP കൗൺസിലർ ഒരു പോലീസുകാരനെ മർദിക്കുന്ന പഴയ വീഡിയോ TMC എം.എൽ.എ. എന്ന തരത്തിൽ വിജയമായി പ്രചരിപ്പിക്കുന്നു

False Political

ബംഗാളിൽ യൂണിഫോമിലുള്ള പോലീസിനെ ടി.എം.സി. എംഎൽഎ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു വ്യക്തിയും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ സംഘർഷം നടക്കുന്നത് നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “bengali ബംഗാൾ എംഎൽഎ സ്റ്റെൽ നോക്കൂ. പോലീസ് യൂണിഫോമിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ അവസ്ഥ ഇതായിരിക്കുമ്പോൾ, ബംഗാളികളുടെ അവസ്ഥ എന്തായിരിക്കും…! ഈ വീഡിയോ ഇന്ത്യ മുഴുവൻ കാണാൻ കഴിയുന്നതിനായി ഷെയർ ചെയ്യുക. ബംഗാൾ യൂണിഫോമിലുള്ള പോലീസിനെ എംഎൽഎ മർദിച്ചു. അവരുടെ കൂടെയുള്ള സ്ത്രീയുടെ കയ്യിൽ നിന്നും മൊബൈൽ തട്ടിയെടുക്കുന്നു അവരെ റൂമിൽ നിന്നും തള്ളി പുറത്താക്കുന്നു ”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് INDIA ടി.വിയുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഒക്ടോബർ 21, 2018നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്.

Archived Link

വാർത്ത പ്രകാരം സംഭവം ഉത്തർപ്രദേശിലെ മീററ്റിലെതാണ്. ഒക്ടോബർ 20, 2018ന് ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു വനിത വക്കീലും ബിജെപി കൗൺസിലർ മനീഷ് കുമാരിൻ്റെ ഹോട്ടെലിൽ പ്രവേശിച്ചു. അവിടെയുള്ള ഒരു വെയ്റ്ററുമായി പോലീസ് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിൻ്റെ കൂടെയുള്ള സ്ത്രീയുടെ തർക്കമുണ്ടായി. ഇതിന് ശേഷം ഹോട്ടൽ ഉടമസ്ഥൻ മനീഷ് സംഭവ സ്ഥലത്തെത്തി. മനീഷും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം രൂക്ഷമായതോടെ കൌൺസിലർ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചു. കൂടെയുള്ള വനിതയുടെ പരാതി പ്രകാരം കോൺസിലറിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം താൻ പോലീസിനെ മർദിച്ചില്ല പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചതായിരുന്നു എന്ന് കൌൺസിലർ പറഞ്ഞു. 

BJP നേതാക്കളുടെ പ്രതിഷേധത്തിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന വനിതാ വക്കീലിനെതിരെ കേസ് എടുത്തു. 

വാർത്ത വായിക്കാൻ – The Indian Express | Archived    

 നിഗമനം

സമൂഹ മാധ്യമങ്ങളിൽ ബംഗാളിൽ യൂണിഫോമിലുള്ള പോലീസിനെ ടി.എം.സി. എംഎൽഎ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ  യഥാർത്ഥത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ ഒരു BJP കൌൺസിലർ ഒരു പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങളാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഉത്തർപ്രദേശിൽ BJP കൗൺസിലർ ഒരു പോലീസുകാരനെ മർദിക്കുന്ന പഴയ വീഡിയോ TMC എം.എൽ.എ. എന്ന തരത്തിൽ വിജയമായി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False