നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിൽ നടന്ന പഴയ സംഭവത്തിൻ്റെതാണ് 

Communal False

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് രണ്ട്  മുസ്ലിം യുവാക്കളെ ലാത്തി ഉപയോഗിച്ച് അടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ഇത് നിയമ പാലകരാത്രേ കാക്കിയുടെ ബലത്തിൽ നാഗ്പൂരിൽ നിന്ന് കൊടുത്ത ദണ്ഡുമായി നടുറോഡിൽ ആഭാസം കാണികുന്നവർ പോലീസുകാരാണ് ”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. 14 ഏപ്രിൽ 2022ന് ഈ വീഡിയോ സുപ്രീം കോടതി വക്കീൽ പ്രശാന്ത് ഭൂഷൺ അദ്ദേഹത്തിൻ്റെ X അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.വീഡിയോ നമുക്ക് താഴെ കാണാം.

Archived Link

പോസ്റ്റിൽ ഭൂഷൺ പറയുന്നു, “ഈ പോലീസുകാർ നടുറോട്ടിൽ കയ്യിൽ കിട്ടിയ നിസ്സഹായരായ യുവാക്കളെ മർദിക്കുന്നു. പോലീസ് ഇത് പോലെ ഗുണ്ടകളായി മാറിയിരിക്കുകയാണ്.തിരിച്ചറിയാൻ സാധിക്കുന്ന ഈ പോലീസുകാർക്കെതിരെ വല്ല നടപടി ഉണ്ടാകുമോ? മനുഷ്യാവകാശ സ്ഥാപനങ്ങളും കോടതിയും ഇനിയെങ്കിലും ഉണരുമോ?” ഈ വീഡിയോയിൽ എഴുതിയ പ്രകാരം വീഡിയോ മധ്യപ്രദേശിലെ ഖർഗോൺ നഗരത്തിലേതാണ്. 

ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ആജ് തക് എന്ന ഹിന്ദി മാധ്യമം ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത ലഭിച്ചു. 14 ഏപ്രിൽ 2022ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം ഖർഗോണിൽ രാമനവമി ആഘോഷങ്ങൾക്കിടെ സംഭവിച്ച ഹിംസയെ തുടർന്ന് സ്വീകരിച്ച നടപടിയുടെ ഭാഗമാണ്. വീഡിയോയിൽ കാണുന്ന യുവാക്കൾ കലാപം നടത്തി എന്നാണ് പോലീസ് ഉദ്യോഗസ്ഥർ ആരോപിച്ചത്. പക്ഷെ ഈ യുവാക്കൾ നിരപരാധികളാണെന്നും പാൽ വാങ്ങാൻ പോയപ്പോൾ പോലീസ് മർദിച്ചതാണെന്നും പറഞ്ഞു.

Also Read | Old Video From Madhya Pradesh Going Viral Linking To The Recent Nagpur Violence.

നിഗമനം

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, യഥാർത്ഥത്തിൽ മധ്യപ്രദേശിൽ 2022ൽ സംഭവിച്ച ഒരു വ്യത്യസ്ത സംഭവത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിൽ നടന്ന പഴയ സംഭവത്തിൻ്റെതാണ്

Written By: K. Mukundan 

Result: False