ബിഹാറിൽ പ്രതിഷേധകർ റെയിൽവേ ട്രാക്ക് തകർക്കുന്നത്തിൻ്റെ 3 കൊല്ലം പഴയെ വീഡിയോ വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം   

Misleading Political

റെയിൽവേ ട്രാക്കുകൾ തകർത്തി വലിയ റെയിൽ അപകടം നടത്താനുള്ള ശ്രമം എന്ന തരത്തിൽചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ചിലർ റെയിൽവേ ട്രാക്കുകൾ തകർക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

നിങ്ങൾ പറയൂ ഈ ദ്രോഹികളെ എങ്ങനെ ശിക്ഷിക്കണമെന്ന്. ട്രെയിനുകൾ അട്ടിമറിക്കുവാനുള്ള ശ്രമം തുടങ്ങിയിട്ട് കുറെയധികം ദിവസങ്ങളായി ‘ കഴിഞ്ഞദിവസമാണ് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ ഷെയർ ചെയ്യുക.”  

ഈ സംഭവം നിലവിലുണ്ടായതാണ് ഷെയർ ചെയ്ത് ഈ കുറ്റക്കാരെ പിടികൂടാൻ സഹായിക്കണം എന്ന തരത്തിലാണ് പ്രചരണം. എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ, ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. ഡൽഹി BJPയുടെ പ്രവക്താവ് അജയ് സെഹ്‌റാവത് 27 ജനുവരി 2022ന്‌ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബിഹാറിൽ റെയിൽവേയിൽ ജോലിക്കായി അപേക്ഷിച്ചവരാണ് ഇങ്ങനെ റെയിൽവേ ട്രാക്ക് തകർക്കുന്നത് എന്ന് പോസ്റ്റിൽ പറയുന്നു.

https://twitter.com/IamAjaySehrawat/status/1486759864592330752

Archived Link

ഞങ്ങൾക്ക് ന്യൂസ്18 ബിഹാർ ഈ സംഭവത്തിനെ കുറിച്ച് പോസ്റ്റ് ചെയ്ത ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ഈ റിപ്പോർട്ട് പ്രകാരം സംഭവം ബിഹാറിലെ സീതാമഢിയിൽ RRB NTPC പരീക്ഷയുടെ ഫലങ്ങളിൽ പൊരുത്തകേടുകൾ ആരോപിച്ച് പരീക്ഷ എഴുതിയവർ പ്രതിഷേധം നടത്തി. ഈ പ്രതിഷേധത്തിനിടെ ചിലർ റെയിൽവേ ട്രാക്കിൻ്റെ സ്ലീപ്പർ ലോക്കുകൾ പൊളിച്ചു.  

Archived Link

ജനുവരി 2022ൽ റെയിൽവേയിൽ നോൺ-ടെക്‌നികൾ ജോലികൾക്ക് വേണ്ടി 2021ൽ സംഘടിപ്പിച്ച RRB NTPC പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. പക്ഷെ ഈ ഫലങ്ങളിൽ പൊരുത്തക്കേടുകൾ ആരോപിച്ച് ആയിര കണക്കിന് പരീക്ഷാർത്ഥികൽ തീവ്രമായി പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധത്തിൽ പരീക്ഷാർത്ഥികൾ ട്രെയിൻ കത്തിച്ചു, ട്രക്കുകൾ നശിപ്പിച്ചു. 

വാർത്ത വായിക്കാൻ – Telegraph India | Archived  

ട്രെയിൻ സേവനങ്ങൾ തടഞ്ഞവരും, കേടുപാടുകൾ വരുത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും എന്ന് റെയിൽവേ മന്ത്രാലയം അന്ന് പറഞ്ഞിരുന്നു. വീഡിയോകളിൽ കാണുന്ന അക്രമികളെ തിരിച്ചറിഞ്ഞു ഇവരെ റെയിൽവേ പരീക്ഷയിൽ അയോഗ്യരാക്കും എന്നും മന്ത്രാലയം പറഞ്ഞു.   

നിഗമനം

റെയിൽവേ ട്രാക്കുകൾ തകർത്തി വലിയ റെയിൽ അപകടം നടത്താനുള്ള ശ്രമം കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ  3 കൊല്ലം പഴയ സംഭവത്തിൻ്റെതാണ്. ഈ സംഭവം നിലവിൽ നടന്ന സംഭവമല്ല.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബിഹാറിൽ പ്രതിഷേധകർ റെയിൽവേ ട്രാക്ക് തകർക്കുന്നത്തിൻ്റെ 3 കൊല്ലം പഴയെ വീഡിയോ വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം

Written By: Mukundan K  

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *