ഇന്ത്യൻ സൈന്യം കറാച്ചിയിൽ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സാദികബാദിലെ തീ പിടിത്തത്തിൻ്റെ പഴയ വീഡിയോ 

False Political

ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ കറാച്ചി കത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാകിസ്ഥാനിലെ ജനങ്ങൾ ഒരു കെട്ടിടത്തിൽ നിന്ന് പുക വരുന്നത് കാണുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ദേശപ്രേമികൾ കണ്ണ് തുറന്ന് കണ്ടോളൂ പാക്കികളുടെ കറാച്ചി കത്തി അമരുന്നു” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഗൂഗിളിൽ ഈ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ മാർച്ചിൽ പാകിസ്ഥാനിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് കണ്ടെത്തി. പാകിസ്ഥാനിലെ ഒരു ഫേസ്‌ബുക്ക് യുസർ 27 മാർച്ച് 2025ന് ഫേസ്‌ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണാൻ – Facebook  | Archived Link.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ പാകിസ്ഥാനിലെ സാദിക്കാബാദ് എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ലൻഡ ബസാർ എന്ന സ്ഥലത് ഉണ്ടായ ഒരു തീ പിടിത്തത്തിൻ്റെതാണ്. ഈ വീഡിയോ മാർച്ച് 27 ന് ടിക്റ്റോക്കിലും പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.

പോസ്റ്റ് കാണാൻ – Tiktok | Archived   

പാകിസ്ഥാനി മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സാദിക്കാബാദ് റെയിൽവേ സ്റ്റേഷൻ്റെ സമീപമുള്ള ലൻഡ ബസാർ എന്ന സ്ഥലത്ത്  മാർച്ച് 27ന് വൻ തീ പിടിത്തമുണ്ടായി. ഈ തീ പിടിത്തത്തിൽ 200 ചെറിയ കടകൾ കത്തി ചാമ്പലായി. ഒരു ഇലക്ട്രിക്ക് പോളിൽ സ്പാർക് ഉണ്ടായ കാരണമാണ് ഈ തീ പിടിത്തമുണ്ടായത് എന്ന് വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നു.

നിഗമനം

ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ കറാച്ചി കത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് മാർച്ചിൽ പാകിസ്ഥാനിലെ സാദിക്കാബാദിൽ നടന്ന ഒരു തീ പിടിത്തത്തിൻ്റെ ദൃശ്യങ്ങളാണ് .

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യൻ സൈന്യം കറാച്ചിയിൽ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സാദികബാദിലെ തീ പിടിത്തത്തിൻ്റെ പഴയ വീഡിയോ

Written By: Mukundan K  

Result: False

Leave a Reply

Your email address will not be published. Required fields are marked *