
BJPയുടെ വേദിയിൽ ഒരു നേതാവ് ലവ് ജിഹാദിനെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ കൊഴഞ്ഞു വീണു മരിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുന്നു. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ബിജെപിയുടെ സ്റ്റേജിൽ ലൗജിഹാദ് ആയിരുന്നു വിഷയം അപ്പോഴേക്കും മുകളിൽനിന്നും ദൈവത്തിൻ്റെ ആജ്ഞ വന്നു അത്ര മതി നിങ്ങൾ തിരിച്ചു പോന്നോളൂ ഇത്രയേ ഉള്ളൂ നമ്മുടെയൊക്കെ അവസ്ഥ എന്ന നഗ്നസത്യം തിരിച്ചറിയുക എന്തിനുവേണ്ടിയാണ് നമ്മൾ ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നത് ചിന്തിക്കുക ഇനിയും സമയം വൈകിയിട്ടില്ല മരണം നമ്മുടെ തൊണ്ടക്കുഴിയിൽ എത്തുന്നതിനുമുമ്പെങ്കിലും…. പരസ്പര സ്നേഹത്തോടെ ജീവിക്കുക സ്നേഹിക്കുക മതിയാവോളം …… ഇത്ര യുള്ളൂ മനുഷ്യൻ ന്റെ ജീവിതം.”
എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ കാണുന്ന സംഭവത്തിനോട് ബന്ധപ്പെട്ട കീ വേർഡുകൾ ഉപയോഗിച്ച് തെരഞ്ഞപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാർത്ത ലഭിച്ചു. 14 ഫെബ്രുവരി 2021നാണ് ഈ വാർത്ത ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ചത്.
വാർത്ത വായിക്കാൻ – TOI | Archived
വാർത്ത പ്രകാരം ഗുജറാത്തിൽ വഡോദരയിൽ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനിടെ പൊതുവേദിയിൽ കുഴഞ്ഞു വീണു. കുറച്ച് കഴിഞ്ഞു അദ്ദേഹം എഴുന്നേറ്റ് പിന്നീട് ഇറങ്ങി പോയി എന്ന് വാർത്ത പറയുന്നു. പക്ഷെ അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയില്ല.
ഇന്ത്യ ടുഡേയുടെ വാർത്ത പ്രകാരം പ്രാഥമിക ഉപചാരം അദ്ദേഹത്തിന് വേദിയിൽ തന്നെ ലഭിച്ചു. BJP നേതാവ് ഡോ. വിജയ് ഷായാണ് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയത്. ഭാരത് ഡാൻഗർ എന്ന ബിജെപി നേതാവ് പ്രകാരം അദ്ദേഹം 2 ദിവസമായി അസ്വസ്ഥനായിരുന്നു പക്ഷെ അദ്ദേഹം ജാംനഗറും വഡോദരയിലെ പൊതു പരിപാടികൾ റദ്ദാക്കിയില്ല. ഈ സംഭവത്തിൽ പോസ്റ്റിൽ സൂചിപ്പിക്കുന്ന പോലെ വിജയ് രൂപാണി അന്തരിച്ചിട്ടില്ല. അദ്ദേഹം ഇന്നലെ അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രസിദ്ധികരിച്ച പോസ്റ്റ് നമുക്ക് താഴെ കാണാം.
വീഡിയോ കോൺഫെറെൻസിങ് വഴി ഒരു പാർട്ടി മീറ്റിംഗ് അദ്ദേഹം അറ്റൻഡ് ചെയ്യുകയാണ് എന്ന് അടികുറിപ്പിൽ നിന്ന് അറിയുന്നു.
നിഗമനം
BJPയുടെ വേദിയിൽ ഒരു നേതാവ് ലവ് ജിഹാദിനെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ കൊഴഞ്ഞു വീണു മരിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2021ൽ ഒരു പ്രചരണ വേദിയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ബോധം കേട്ട് കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ ആണ്. അദ്ദേഹം ലവ് ജിഹാദിനെ കുറിച്ച് പുതിയ നിയമം കൊണ്ട് വരുന്ന കാര്യം പറഞ്ഞത്തിനെ ശേഷമാണ് ഇത് സംഭവിച്ചത്. പക്ഷെ പോസ്റ്റിൽ പറയുന്ന പോലെ അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെ കഴിയുന്നുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുമ്പോൾ കൊഴഞ്ഞു വീണ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു എന്ന പ്രചരണം തെറ്റാണ്
Fact Check By: K. MukundanResult: False
