
പിണറായി വിജയൻ തെറ്റായി ശരണം വിളിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. “കല്ലും മുള്ളും കാലിൽ കുത്താ എന്ന ശരണം വിളിച്ച് കൊണ്ട് ” എന്ന് മുഖ്യമന്ത്രി പറയുന്നതായി കേൾക്കാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഇതേതാ പുതിയ ഒരു ശരണം വിളി ”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോൾ ഈ പ്രസംഗം ഈയിടെ നടന്ന അയ്യപ്പ സംഗമത്തിൻ്റെതാണെന്ന് മനസിലായി. ഞങ്ങൾ അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ ഞങ്ങൾ പരിശോധിച്ചു. വൺ ഇന്ത്യ മലയാളം അവരുടെ യുട്യൂബ് ചാനലിൽ 20 സെപ്റ്റംബറിന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ മുഴവൻ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. താഴെ നൽകിയ വീഡിയോയിൽ 35:29ന് മുഖ്യമന്ത്രി “കല്ലും മുള്ളും കാലുക്ക് മെത്ത” എന്ന് ശരിക്ക് പറയുന്നതായി നമുക്ക് കേൾക്കാം.
ഏഷ്യാനെറ്റ് ന്യൂസ് അവരുടെ യുട്യൂബ് ചാനലിൽ ഇതിൻ്റെ ഒരു ചെറിയ ക്ലിപ്പ് ഷോർട്ട്സായി പ്രസിദ്ധികരിച്ചിട്ടുണ്ട്. പ്രസ്തുത വീഡിയോയിലും ഏഷ്യാനെറ്റിൻ്റെ ലോഗോ നമുക്ക് കാണാം. ഏഷ്യാനെറ്റ് പ്രസിദ്ധികരിച്ച വീഡിയോയിലും നമുക്ക് മെത്ത എന്ന് ശരിക്കും കേൾക്കാം.
“കല്ലും മുള്ളും കാലുക്ക് മെത്ത എന്ന ശരണം വിളിച്ച് കൊണ്ട് കഷ്ടപ്പെട്ട് കാനന പാതകൾ താണ്ടി, പത്തിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്ത ജനങ്ങളെ സ്വാഗതം ചെയ്യുന്നത് ‘തത്വമസി’ എന്ന ഉപനിഷദ് വചനമാണ്.” എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഈ വീഡിയോയാണ് എഡിറ്റ് ചെയ്തിട്ടാണ് വൈറൽ വീഡിയോ നിർമിച്ചിട്ടുള്ളത്. ഈ കാര്യം നമുക്ക് ഈ രണ്ട് വീഡിയോകൾ തമ്മിൽ താരതമ്യം നടത്തിയതില്‍ വ്യക്തമാകും.
നിഗമനം
പിണറായി വിജയൻ തെറ്റായി ശരണം വിളിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത് നിർമിച്ച വിഡിയോയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുഖ്യമന്ത്രി പിണറായി വിജയൻ ശരണം വിളി തെറ്റിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത് ദൃശ്യങ്ങൾ
Fact Check By: Mukundan KResult: Altered
