കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം..

പ്രാദേശികം | Local രാഷ്ട്രീയം | Politics

കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍  എന്ന പേര് അധികമാരും കേട്ടിട്ടില്ലായിരിക്കാം. എന്നാല്‍,  “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന പരിസ്ഥിതി ഗീതം കേക്കാത്തവര്‍ ഉണ്ടാവില്ല. കവി ബിജെപിയില്‍ ചേര്‍ന്നതായി ഒരു പ്രചരണം നടക്കുന്നുണ്ട്. 

പ്രചരണം 

ജനം ടിവി പ്രസിദ്ധീകരിച്ച ന്യൂസ്‌ കാര്‍ഡ് ആണ് പ്രചരിക്കുന്നത്. ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ ചിത്രവും ഒപ്പം “ഇനി വര്യന്നൊരു തലമുറയ്ക്….

കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

ബിജെപിയിലേക്ക്” എന്ന വാചകങ്ങളുമാണ് ന്യൂസ്‌ കാര്‍ഡിലുള്ളത്. 

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വ്യാജപ്രചരണമാണെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായിട്ടുണ്ട്. 

വസ്തുത ഇതാണ് 

കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നതായി നവംബര്‍ 10ന് ജനം ടിവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്ലം കള്‍ച്ചറല്‍ സെന്‍റര്‍ കണ്‍വീനറായി കവി ഇഞ്ചക്കാട് ബാലചന്ദ്രനെ തിരഞ്ഞെടുത്തെന്നും അദ്ദേഹം ബിജെപിയിലേക്ക് എത്തുമെന്നുമാണ് ജനം ടിവി റിപ്പോര്‍ട്ട്.  

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ബിജെപിയില്‍ ചേര്‍ന്ന വിവരം ചാനല്‍ വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും കവി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കവി ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.  നിലപാടുകളില്‍ മാറ്റമില്ലെന്നും എറെ നാളായി സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നുമാണ് ബാലചന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് രാഷ്ട്രീയം നോക്കാതെ ഓത്തുപോകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.  

ഇഞ്ചക്കാട് ബാലചന്ദ്രന്‍  പങ്കുവച്ച കുറിപ്പ്: 

മനോരമ ന്യൂസ്റിപ്പോര്‍ട്ടര്‍ ടിവികേരള കൗമുദി തുടങ്ങിയ മാധ്യമങ്ങളും സമാന വാര്‍ത്ത നല്‍കിയിട്ടുണ്ട്. കവിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ആധാരമാക്കി 24 ന്യൂസ് പങ്കുവച്ച വീഡിയോ റിപ്പോര്‍ട്ട്:

കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം തെറ്റാണ്. വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത് എന്ന് കവി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം..

Fact Check By: Vasuki S 

Result: False

Leave a Reply