നേപ്പാളിലെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

False Political

ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ കലാപം ഉണ്ടാക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ജനങ്ങൾ ഒരു കെട്ടിടം ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ബീഹാർ ജനങ്ങൾ തെരുവിൽ ഇറങ്ങി തുടങ്ങി . മറ്റൊരു ശ്രീലങ്കയാകുമോ? ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്ന ഏകാധിപത്യത്തിനെതിരെ ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് നോക്കിയാ നമുക്ക് ഈ കെട്ടിടത്തിൻ്റെ പേര് വായിക്കാൻ പറ്റും. ഈ കെട്ടിടത്തിൻ്റെ മുകളിൽ ഭരത്പൂർ മഹാനഗരപാളിക (മുനിസിപ്പൽ കോർപറേഷൻ) എന്നാണ് എഴുതിയിരിക്കുന്നത്.

ഭരത്പൂർ നേപ്പാളിലെ ഒരു സ്ഥലമാണ്. രാജസ്ഥാനിലും ഭരത്പൂർ എന്ന പേരിലുള്ള നഗരമുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളിൽ കാണുന്ന കെട്ടിടം നേപ്പാളിലെ ഭരത്പൂരിലെതാണ്. താഴെ നൽകിയ വാർത്തയിൽ നമുക്ക് ഈ കെട്ടിടത്തിൻ്റെ ചിത്രം കാണാം. കൂടാതെ രാജസ്ഥാനിലെ ഭരത്പൂർ കോർപറേഷൻ്റെ പേര് ഭരത്പൂർ നഗർ നിഗം എന്നാണ് ഭരത്പൂർ മഹാനഗർപാളിക എന്നല്ല.

സെപ്റ്റംബർ മാസത്തിൽ നേപ്പാളിലെ ചിതവൻ പ്രദേശത്തിലെ ഭരത്പൂർ മുനിസിപ്പൽ കോർപറേഷൻ കെട്ടിടം ജെൻ സി പ്രതിഷേധകർ കൊതിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ച് നേപ്പാളിലെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

വാർത്ത വായിക്കാൻ – Kantipur | Archived

ഈ ദൃശ്യങ്ങൾ നേപ്പാളിൽ സെപ്റ്റംബർ മാസത്തിൽ പലരും ഫേസ്‌ബുക്കിൽ പങ്ക് വെച്ചിരുന്നു. 19 സെപ്റ്റംബർ 2025ന് ഒരു നേപ്പാളി യുസർ പോസ്റ്റ് ചെയ്ത ഈ വീഡിയോ നമുക്ക് താഴെ കാണാം. 

 Archived Link

 ഭരത്പൂർ മുനിസിപ്പൽ കോർപറേഷൻ കെട്ടിടം ജെൻ സി പ്രതിഷേധകർ കത്തിച്ചു എന്നാണ് ഈ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത്. ഈ സംഭവത്തിൻ്റെ മറ്റൊരു വീഡിയോ ഞങ്ങൾക്ക് ഫേസ്‌ബുക്കിൽ ലഭിച്ചു. ഈ വീഡിയോ 8 സെപ്റ്റംബർ 2025നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Archived Link

ജെൻ സി പ്രതിഷേധത്തിൽ ഭരത്പൂർ മുൻസിപ്പൽ കോർപറേഷൻ കെട്ടിടത്തിന് തീ കൊളുത്തി കത്തിച്ചു എന്നാണ് ഈ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത്.  

നിഗമനം

ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ കലാപം ഉണ്ടാക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് നേപ്പാളിലെ ജെൻ-സി വിപ്ലവത്തിൻ്റെ ഇടയിൽ പ്രതിഷേധകർ ഭരത്പൂർ മുനിസിപ്പൽ കോർപറേഷൻ കെട്ടിടം കത്തിക്കുന്നത്തിൻ്റെതാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നേപ്പാളിലെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False