ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാരം നടന്നുവെന്ന വ്യാജ പ്രചരണം 

Misleading Political

ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് നടന്ന ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാരത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും നരസിംഹ റാവും, മുന്‍ കോണ്‍ഗ്രസ്‌ നേതാവായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഇസ്ലാമിക ആചാര പ്രകാരം പ്രാര്‍ഥിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ഇത് 1984ലെ മാധ്യമങ്ങളുടെ ഒരു കട്ടിംഗ് ആണ്. ഇന്ദിരാഗാന്ധിയുടെ മൃതദേഹം സമീപത്തുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ? രാജീവും രാഹുലും എങ്ങനെ പ്രാർത്ഥിക്കുന്നുവെന്ന് കാണുക. നരസിംഹറാവു സമീപത്ത് എങ്ങനെ പ്രാർത്ഥിക്കുന്നുവെന്ന് കാണുക. ചിത്രം സത്യം പറയുന്നു. രാജീവും രാഹുലും അടിസ്ഥാനപരമായി ഇസ്ലാമിന്റെ അനുയായികളാണെന്നും മുസ്ലീങ്ങളാണെന്നും സംശയമില്ല. അവരുടെ അമ്മയുടെ പേര് ഇന്ദിര എന്നല്ല, മൈമുന എന്നാണെന്നതിൽ സംശയമില്ല. അവരുടെ അച്ഛൻ ഫിറോസ് ഒരു മുസ്ലീമാണെന്നതിൽ സംശയമില്ല.” 

എന്നാൽ എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഇതിനെ മുൻപും ഈ ചിത്രം വെച്ച് ഇത്തരം പ്രചരണം നടത്തിയിരുന്നു. അന്ന് ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ച് ഞങ്ങൾ പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.

Also Read | ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരം ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം നടന്നുവെന്ന്  വ്യാജ പ്രചരണം

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനിലെ മുന്‍ അസ്സെംബ്ലി അംഗം മോഹ്സിന്‍ ഡാവറിന്‍റെ ട്വീറ്റ് ലഭിച്ചു. ഈ ട്വീറ്റില്‍ ഈ ചിത്രം നമുക്ക് കാണാം.

Archived

ഈ ട്വീറ്റ് പ്രകാരം മുകളിൽ നൽകിയ ചിത്രത്തിൽ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നരസിംഹ റാവു എന്നിവർ ബച്ച ഖാൻ അതായത് അതിർത്തി ഗാന്ധി എന്ന തരത്തിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നത്തിന്‍റെതാണ്. 

ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ശവസംസ്കാര ചടങ്ങിന്‍റെ വീഡിയോയും ലഭിച്ചു. ഈ വീഡിയോ 1988ൽ പെഷവാറിൽ ഭാരത് രത്ന ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാനിന്‍റെ ശവസംസ്കാര ചടങ്ങിന്‍റെ സമയത്ത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തിന്‍റെ ഭാര്യ സോണിയയും മകന്‍ രാഹുലും കോണ്‍ഗ്രസ്‌ നേതാവ് പി. നരസിംഹ റാവുവിനോടൊപ്പം എത്തിയപ്പോള്‍ എടുത്തതാണ്. ചിത്രത്തില്‍ കാണുന്ന പോലെ ഇവര്‍ പ്രാര്‍ഥിക്കുന്നത് നമുക്ക് ഈ വീഡിയോയിലും കാണാം.

Archived

ഇന്ദിര ഗാന്ധിയുടെ സംസ്കാരം ഹിന്ദു ആചാരങ്ങൾ പ്രകാരമാണ് നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ നമുക്ക് താഴെ കാണാം.

ചിത്രങ്ങള്‍ കാണാന്‍ –  Times Content

നിഗമനം

ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് നടന്ന ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അതിർത്തിയിലെ ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫാർ ഖാൻ്റെ ശവസംകാരത്തിൻ്റെ ചിത്രമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാരം നടന്നുവെന്ന വ്യാജ പ്രചരണം 

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *