ഇമ്രാൻ ഖാനിൻ്റെ പാർട്ടി ഇസ്ലാമാബാദിൽ നടത്തിയ റാലിയുടെ  ദൃശ്യങ്ങൾ പാകിസ്ഥാനിൽ വിഘടനവാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

Misleading അന്തര്‍ദേശീയം | International

പാകിസ്ഥാനിൽ നിന്ന് വിമോചനം ആവശ്യപ്പെടുന്ന പാക്കിസ്ഥാൻ ജനതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ഒരു വിശാലമായ റാലിയിൽ ‘ആസാദി’(വിമോചനം) എന്ന മുദ്രാവാക്യം ഉന്നയിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“KARMA HITS BACK…!!! പാക്കിസ്ഥാൻ ഇസ്ലാമാബാദിൽ നിന്നുള്ള ദൃശ്യമാണിത്… “പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവിശ്യപ്പെട്ടു നടന്ന പടുകൂറ്റൻ റാലി…”ഹം ലക്കെ റാഹേഗേ ആസാദി” എന്നാണ് മുദ്രാവാക്യം പാകിസ്ഥാനും ISI യും സൈന്യവും ചേർന്ന് അവരുടെ പ്രോക്സികൾ വഴി ഇന്ത്യയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചിരുന്നു, ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അവർ ചെയ്ത കർമ്മം അവർക്ക് തിരിച്ചടി നൽകുന്നു. ഇസ്ലാമാബാദ് ഇന്നലെ രാത്രി.. 🫤🫤🫤 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് Xൽ ഈ സംഭവത്തിൻ്റെ കുറിച്ച് കൂടി നീണ്ട വീഡിയോ ലഭിച്ചു. ഈ വീഡിയോയിൽ ‘ആസാദി’ എന്ന മുദ്രാവാക്യം ഉന്നയിക്കുന്ന യുവാവ് 26 നവംബർ 2024ന് പാക്കിസ്ഥാൻ പോലീസ് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ യുവാവാണെന്ന് പറയുന്നു.

പോസ്റ്റ് കാണാൻ – X | Archived

24 നവംബർ 2025ന് ഇസ്ലാമാബാദിലെ ഹയാത്താബാദ് സ്പോർട്സ് കോംപ്ലക്സിൽ തടവിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിൻ്റെ പാർട്ടി തെഹ്രീക് എ ഇൻസാഫ് പാക്കിസ്ഥാൻ (PTI) ഒരു വിശാല റാലി നടത്തി. 26 നവംബർ 2024ന് ഇമ്രാൻ ഖാനിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ ഹിംസയിൽ കൊല്ലപ്പെട്ടവർക്ക് ഇവർ ആദരാഞ്ജലികൾ അർപ്പിച്ചു. എം.പിമാർ അടക്കം PTIയുടെ മറ്റേ നേതാക്കളും ഈ റാലിയിൽ പങ്കെടുത്തു. പാക്കിസ്ഥാൻ സർക്കാരും പാക്കിസ്ഥാൻ സൈന്യത്തിനെതിരെ ഈ റാലിയിൽ പ്രസംഗങ്ങൾ നടന്നു. ഇമ്രാൻ ഖാനിനെ വിമോചിപ്പിക്കാൻ ഇവർ പോരാട്ടം നടത്തും എന്ന സങ്കല്പവും എടുത്തു.   

വാർത്ത വായിക്കാൻ – Pakistan today | Archived

26 ഡിസംബർ 2024ന് ഡി ചൗക്കിൽ PTI പ്രവർത്തകർ പ്രതിഷേധം നടത്തുമ്പോൾ പാക്കിസ്ഥാൻ സൈന്യം ഇവരെ ആക്രമിച്ചു നൂറിലധികം പേരെ അറസ്റ്റ് ചെയ്തു കൂടാതെ പലരെ കൊല്ലും ചെയ്തു എന്ന് PTI ആരോപിക്കുന്നു. പക്ഷെ ഈ നടപടിയിൽ ആരും മരിച്ചില്ല എന്ന് പാക്കിസ്ഥാൻ സർക്കാരും സൈന്യവും പറയുന്നു. പാകിസ്ഥാനിലെ മാധ്യമപ്രവർത്തകർ ഒരു ഡെത്ത് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടിരുന്നു. ഈ ഡെത്ത് സർട്ടിഫിക്കറ്റ് പ്രകാരം 12 പേര് ഈ സംഘർഷത്തിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. PTI നേതാവ് ഹലീം ഷെയ്ഖിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ റാലിയുടെ ചില ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി. ഈ റാലിയിൽ പ്രധാനമായി ഇമ്രാൻ ഖാനിൻ്റെ വിമോചനമാണ് ഇവർ ആവശ്യപ്പെട്ടത്. കൂടാതെ ഡി ചൗക്കിൽ നടന്ന കൂട്ടക്കൊലയുടെ വാർഷികമായിരുന്നു ഇവർ ആചരിച്ചത്. വിഘടനവാദമെന്ന ആവശ്യം ഇവർ ഉന്നയിച്ചതായി എവിടെയും പറയുന്നില്ല.

Archived

കശ്മീരി പണ്ഡിറ്റുകളെ ആക്രമിക്കുമ്പോൾ കാശ്മീരി വിഘടനവാദികൾ ഉപയോഗിച്ച മുദ്രാവാക്യമാണ് ആസാദി. കാശ്മീരിൽ നിന്നാണ് ഈ മുദ്രാവാക്യം ഉയർന്നതും കാശ്മീരിലെ വിഘടനവാദവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണിത് എന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ സ്ത്രീ അവകാശ പ്രവർത്തക കമല ഭസിനാണ് ഈ മുദ്രാവാക്യം ഇന്ത്യയിൽ 80കളിൽ കൊണ്ട് വന്നത്. ദി ക്വിൻ്റന് നൽകിയ അഭിമുഖത്തിൽ കമല പറയുന്നു, “ഞാൻ 35-36 വർഷങ്ങൾക്ക് മുന്നേ  ലാഹോറിൽ പോയപ്പോഴാണ് ഈ മുദ്രാവാക്യം ആദ്യമായി കേൾക്കുന്നത്. ആ സമയം പാകിസ്ഥാനിൽ സിയ ഉൽ ഹക്ക് ആണ് ഭരിച്ചിരുന്നത്. ഹാക്കിനെതിരെ ഉയർന്ന ആദ്യത്തെ ശബ്ദം പൊളിറ്റിക്കൽ പാർട്ടിയുടെയോ രാഷ്ട്രീയ പ്രവർത്തകരുടെയോ ആയിരുന്നില്ല. ഈ ശബ്ദം പാകിസ്ഥാനി ഫെമിനിസ്റ്റുകളുടേതായിരുന്നു. ഇവർ നടത്തിയ ഒരു രഹസ്യ യോഗത്തിലാണ് ആദ്യമായി ഈ മുദ്രാവാക്യം കേട്ടത്. ‘ഔറത് കാ നാറ ആസാദി, ബാച്ചോ കാ നാറ ആസാദി, ഹൈ പ്യാറി ഹംകൊ ആസാദി ’ (വനിതകളുടെ മുദ്രാവാക്യം സ്വാതന്ത്ര്യം, കുട്ടികളുടെ മുദ്രാവാക്യമാണ് സ്വാതന്ത്ര്യം, ഞങ്ങൾക്ക് ഏറ്റവും ഇഷ്ടാമാണ് സ്വാതന്ത്ര്യം). ഇന്ത്യയിൽ തിരിച്ചെത്തിയത്തിന് ശേഷം ഈ മുദ്രാവാക്യം ഞാൻ എല്ലായിടത്തും പാട്ട് ആക്കി.”     

അങ്ങനെ പാകിസ്ഥാനിൽ ജനിച്ച ഈ മുദ്രാവാക്യം പല കാലത്തിൽ പല സന്ദർഭങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 2019ൽ ഗലി ബോയ് എന്ന ഹിന്ദി സിനിമയിൽ ആസാദി എന്ന ഒരു പാട്ട് ഉണ്ടായിരുന്നു. 

നിഗമനം

പാകിസ്ഥാനിൽ നിന്ന് വിമോചനം ആവശ്യപ്പെടുന്ന പാക്കിസ്ഥാൻ ജനതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഇസ്ലാമബാദിൽ ഇമ്രാൻ ഖാനിൻ്റെ PTI പാർട്ടി നടത്തിയ ഒരു പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇമ്രാൻ ഖാനിൻ്റെ പാർട്ടി ഇസ്ലാമാബാദിൽ നടത്തിയ റാലിയുടെ ദൃശ്യങ്ങൾ പാകിസ്ഥാനിൽ വിഘടനവാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading

Leave a Reply