
ഇറാൻ്റെ മുൻ പ്രസിഡൻ്റ അലി ഖമേനിയുടെ മകൾ ലൈല ഖമേനിയും അന്യ ഇറാനി ഉച്ച ഉദ്യോഗസ്ഥരുടെ മക്കളും മദ്യപിക്കുന്നത്തിൻ്റെ ലീക്ക് ആയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ ഒരു പ്രതിഷേധത്തിൻ്റെ വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: ““വീഞ്ഞും കമാവും” ഇറാന്റെ മുൻ പ്രസിഡന്റ് അ&ലി ഖമേ&നിയുടെ മകൾ ലൈല ഖമേ&നിയും, അലി ലാ&രിജാനിയുടെ മകളും ഖമേ&നിയുടെ ചെറുമകളും മൊ&ഹ്‌സെൻ ഫക്രി&സാദേയുടെ ചെറുമകളുമായ സാ&ഷ ലാരി&ജാനിയും, ഉദ്യോഗസ്ഥരുടെ ചില കുട്ടികളും ആസ്വാദനവും ആനന്ദവും നിറഞ്ഞ ഒരു കള്ള് കുടി യാത്രയുടെ വീഡിയോ ലീക്ക് ആയി.. കാരണവർക്ക് അടുപ്പിലും തട്ടാം.. അടിമകളായ മതം മാറിയ മുസ്ലിമുകൾക്ക് ചക്കിന്റ ഉള്ളിൽ കഴിയാനും മുറിയൻ ട്രൗസറും ഇടനാണ് വിധി”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ ദൃശ്യങ്ങളിൽ കാണുന്നത് അലി ഖമേനിയുടെ മകളല്ല പകരം മുൻ ഇറാൻ രാഷ്‌ട്രപതി മുഹമ്മദ് ഖതാമിയുടെ മകൾ ലൈല ഖതാമിയാണ്.

വാർത്ത വായിക്കാൻ – Watanonline | Archived
വട്ടൻ ഓൺലൈൻ പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം വീഡിയോയിൽ കാണുന്നത് അലി ഖമേനിയുടെ മകളല്ല പകരം മുൻ ഇറാൻ പ്രസിഡൻ്റ മുഹമ്മദ് ഖതാമിയുടെ മകൾ ലൈല ഖതാമിയാണ്. അലി ഖമേനി ഇറാൻ്റ പരമോന്നത നേതാവാണ്. അദ്ദേഹത്തിന് ലൈല എന്ന പേരുള്ള യാതൊരു മക്കളില്ല. ലൈല ഖതാമി മുൻ ഇറാൻ്റ രാഷ്‌ട്രപതി മുഹമ്മദ് ഖതാമിയുടെ മകളാണ്. അൽ ജംഹുറിയ എന്ന മറ്റൊരു മാധ്യമ വെബ്സൈറ്റ് ഈ വീഡിയോയെ കുറിച്ച് റിപ്പോർട്ട് ചെയ്തതായി നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – Al Joumhoria | Archived
നിഗമനം
വൈറൽ ദൃശ്യങ്ങളിൽ കാണുന്നത് ഇറാൻ്റെ മുൻ പ്രസിഡൻ്റും പരമോന്നത നേതാവ് അലി ഖമേനിയുടെ മകളല്ല പകരം മുഹമ്മദ് ഖതാമിയുടെ മകൾ ലൈല ഖതാമിയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:മുൻ ഇറാൻ പ്രസിഡൻ്റെ മുഹമ്മദ് ഖതാമിയുടെ മകളുടെ പഴയ ദൃശ്യങ്ങൾ അലി ഖമേനിയുടെ മകളുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading


