അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍..? പ്രചരിക്കുന്നത് ഗെയിം വീഡിയോ

False അന്തര്‍ദേശീയം | International

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍  യുദ്ധവുമായി ബന്ധപ്പെടുത്തി പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍  സജീവമാണ്.  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് നമ്മള്‍ പരിശോധിക്കുന്നത്.

പ്രചരണം 

ഇറാൻ അമേരിക്കയുടെ യുദ്ധവിമാനം തകർക്കുന്ന ദൃശ്യമെന്ന രീതിയിലാണ് ദൃശ്യങ്ങൾ നല്‍കിയിരിക്കുന്നത്. മിസൈൽ വന്ന് യുദ്ധകപ്പലുകളിൽ പതിക്കുന്നതും കപ്പലുകൾ തകരുന്നതും വീഡിയോകളിൽ കാണാം.  ഇറാന്‍ മിസ്സൈലുകലാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണമ ഇഒങ്ങനെ: “അമേരിക്കൻ യുദ്ധ കപ്പലുകളെ ലക്ഷ്യമാക്കി കുതിക്കുന്ന ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ..”

FB postarchived link

എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്നും ഗെയിം വീഡിയോകള്‍  ആണെന്നും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചില അപാകതകൾ ശ്രദ്ധയിൽപ്പെട്ടു. യുദ്ധ വിമാനങ്ങള്‍ ഇങ്ങനെ ചിത്രീകരിക്കുക അസാധ്യമാണ്. വീഡിയോയിലെ ഫ്രെയിമുകള്‍ ഇത് സിനിമകളിലും മറ്റും കാണുന്നതിന് സമാനമാണ്. മിസൈലുകളെ ക്യാമറ ട്രാക്ക് ചെയ്യുന്ന വേഗത, പൊട്ടിത്തെറികളുടെ ദൃശ്യം, മൊത്തത്തിലുള്ള കളർ ട്യൂൺ എന്നിവയെല്ലാം അസ്വാഭാവികമാണ്. 

ആദ്യ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം  നടത്തിയപ്പോള്‍ സമാന വീഡിയോ ഒരു ഫേസ്ബുക്ക് പേജിൽ നിന്നും ലഭിച്ചു. ഗെയിമിങ് വീഡിയോകൾ പങ്കുവയ്ക്കുന്ന അക്കൌണ്ടാണെന്നും വാർ തണ്ടർ എന്ന ഗെയിമിങ് പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന വീഡിയോകളാണ് അക്കൌണ്ടില്‍ ഉള്ളതെന്നും ബയോയിൽ വ്യക്തമാക്കുന്നു. സമാനമായ മറ്റ് വീഡിയോകളും അക്കൌണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

രണ്ടാമത്തെ വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോയുടെ യഥാർത്ഥ പതിപ്പ് ‘Noakhaila kaga‘ എന്ന ഗെയിം വീഡിയോ ക്രിയേറ്ററുടെ അക്കൌണ്ടിലാണ് ആദ്യം പങ്കുവച്ചിരിക്കുന്നത് എന്ന് കണ്ടു. വാർ തണ്ടർ ഗെയിംപ്ലേ വീഡിയോകളാണ് അക്കൌണ്ടിൽ പങ്കുവയ്ക്കുന്നതെന്ന് ബയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സമാന വീഡിയോകളും അക്കൌണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 

മൂന്നാമത്തെ വീഡിയോയുടെ തുടക്കത്തിൽ യുദ്ധകപ്പലിൽ ഘടിപ്പിച്ചിട്ടുള്ള പീരങ്കികൾ പ്രവർത്തിപ്പിക്കാൻ ആളുകൾ ഇരിക്കുന്നതായി കാണം. ഈ ദൃശ്യത്തിൽ നിന്നും വീഡിയോ ഗ്രാഫിക്സ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമാണ്. വീഡിയോയുടെ യഥാർത്ഥ പതിപ്പ് കണ്ടെത്താൻ സാധിച്ചില്ല. ആദ്യ വീഡിയോകൾ പങ്കുവച്ചിരിക്കുന്ന ഗെയിമർമാരുടെ അക്കൌണ്ടുകളിൽ മൂന്നാമത്തെ വീഡിയോയുമായി ഏറെ സാമ്യമുള്ള ദൃശ്യങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. സമാനമായ മറ്റൊരു വീഡിയോ ഇവിടെ കാണാം.

നിഗമനം 

ഇറാൻ ഡ്രോണുകള്‍ അമേരിക്കൻ യുദ്ധക്കപ്പലുകള്‍ തകർക്കുന്ന ദൃശ്യങ്ങളെന്ന് പ്രചരിപ്പിക്കുന്നത് ഗെയിം വീഡിയോകളാണ്. യഥാര്‍ത്ഥ സംഭവമല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍..? പ്രചരിക്കുന്നത് ഗെയിം വീഡിയോ

Fact Check By: Vasuki S 

Result: False