പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ പാകിസ്ഥാനിൽ ധുരന്ദർ സിനിമയുടെ എഫ്ക്റ്റ് എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു

False അന്തര്‍ദേശീയം | International

ധുരന്ദർ എഫ്ക്റ്റ് പാകിസ്ഥാനിൽ ഇന്ത്യൻ ചാരന്മാരെ തിരിച്ചറിയാൻ പ്രത്യേക നടപടി നടത്തുന്ന പാക്കിസ്ഥാൻ പോലീസിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് പാക്കിസ്ഥാൻ പോലീസിൻ്റെ ഒരു നടപടി കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ധുരന്തർ-2 ഇംപാക്ട്‌ 🔥 പാക്കിസ്ഥാനിൽ തൂണിലും തുരുമ്പിലും നിസ്കാരപ്പായിലും വരെ ഇന്ത്യൻ ചാരന്മാരെ തിരഞ്ഞ് പോലീസ് ഓട്ടം. ചാരനെ തിരയുന്ന പോലീസുകാരന്റെ തലക്കുള്ളിൽ തന്നെ ഇന്ത്യൻ ഏജന്റ് ഇരിക്കുന്നുണ്ടെന്ന സംശയം വന്നതോടെ… അവൻ തന്നെ തലയ്ക്ക് ഒരു തപ്പൽ കൊടുത്തു 😄 ഇപ്പോൾ അവസ്ഥ ഇങ്ങനെ — കണ്ണാടിയിൽ സ്വന്തം മുഖം കണ്ടാലും ചോദ്യം: ‘RAW ആണോ… അല്ലെങ്കിൽ ഞാൻ തന്നെയോ?’ ”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Anti narcotic and crime countrol ANCC എന്ന പേരുള്ള ഒരു ഫേസ്‌ബുക്ക് പേജിൽ 25 ഡിസംബർ 2025ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

പോസ്റ്റ് കാണാൻ – Facebook | Archived

ഈ ദൃശ്യങ്ങൾ ഈയിടെ റിലീസ് ആയ പടം ധുരന്ദർ 2 വിനെ കാളും മുൻപാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ  ധുരന്ദർ 2 സിനിമയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല.  കൂടാതെ ഈ പേജ് ഇത് പോലെയുള്ള നടപടികളുടെ പല വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോലീസുകാരുമായി ചേർന്ന് ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഓയാണ് ഇവർ. ഇവർ ഇന്ത്യയുടെ ചാരന്മാർ കണ്ടുപിടിക്കാനല്ല ശ്രമിക്കുന്നത്. ലഹരി പദാർത്ഥങ്ങൾ സേവനം ചെയ്യുന്നവരെ പിടിച്ച് അവരെ നേരെയാക്കുന്നതാണ് ഇവരുടെ പണി എന്ന് ഇവരുടെ വെബ്‌സൈറ്റിൽ ഇവർ പറയുന്നു. 

വീഡിയോയിൽ ക്യാപ് ധരിച്ച താടിക്കാരന്‍റെ പേര് യൂനുസ് അമിൻ എന്നാണ്. ഇയാൾ ഈ എൻ.ജി.ഓയുടെ ഡയറക്ടർ ആണ്. 

നിഗമനം

കഴിഞ്ഞ ഡിസംബരിൽ പോലീസും എൻ.ജി.ഓയും ചേർന്ന് പാകിസ്ഥാനിൽ ലഹരിക്കെതിരെ നടത്തിയ നടപടിയുടെ ദൃശ്യങ്ങൾക്ക് ധുരന്ദർ 2 സിനിമയുമായി യാതൊരു ബന്ധമില്ല. ദൃശ്യങ്ങളിൽ പാകിസ്ഥാനിൽ ഇന്ത്യൻ ചാരന്മാരെ കണ്ടുപിടിക്കാനുള്ള നടപടിയല്ല നമ്മൾ കാണുന്നത്.           

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ പാകിസ്ഥാനിൽ ധുരന്ദർ സിനിമയുടെ എഫ്ക്റ്റ് എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: False

Leave a Reply