
പത്തുവർഷത്തിന് ശേഷം അധികാരത്തിൽ വരുന്ന യുഡിഎഫ്, സർക്കാർ രൂപീകരിക്കുന്ന നടപടികൾ വേഗത്തിലാക്കുകയാണ്. മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഉടന്‍ ധാരണയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രി ഉൾപ്പടെ 11 മന്ത്രിമാരും, സ്പീക്കറും, ഡെപ്പൂട്ടി സ്പീക്കറും ആകും കോൺഗ്രസിന് ലഭിക്കാൻ സാധ്യതയുള്ള സ്ഥാനങ്ങൾ. തിങ്കളാഴ്ച യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കും. വിഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക തയ്യാറായി വരികയാണ്. ഈ പശ്ചാത്തലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശം എന്നാ തരത്തില്‍ ഒരു പോസ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“’മുഖ്യമന്ത്രി’ ആരേലും ആവട്ടെ “ആഭ്യന്തരമന്ത്രി”
അത് ഞാൻ തന്നെ ആയിരിക്കും
കോൺഗ്രസ്സിൽ അടുത്ത വെടി പൊട്ടിച്ച്
-തിരുവഞ്ചൂർ രാധാകൃഷ്ണൻ” എന്ന വാചകവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചിത്രവും പോസ്റ്ററിലുണ്ട്.

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇങ്ങനെ എന്തെങ്കിലും പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ നടത്തിയാല്‍ അത് തീര്‍ച്ചയായും വാര്‍ത്താ പ്രാധ്യാന്യം നേടും. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്.
തനിക്കെതിരായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി തിരുവഞ്ചൂർ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്.

“എന്‍റെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഏതോ ചില കുബുദ്ധികൾ അവരുടെ അഭിപ്രായം എന്റെ അഭിപ്രായം എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് തികച്ചും വ്യാജമാണ്.
സ്വന്തം അഭിപ്രായം പറയാൻ ഭീരുത്വമുള്ള വ്യക്തികൾ ഇതുപോലുള്ള നെറിവുകേട് കാണിക്കുന്നു എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ദുരുപയോഗം ചെയ്യുന്ന വ്യാജന്മാർക്ക് എതിരായി IT നിയമം അനുസരിച്ച്
അടിയന്തിര നടപടി സ്വീകരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെടുന്നു.” — എന്നാണ് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
നിഗമനം
കേരളത്തില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന യുഡിഎഫ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിസ്ഥാനം തനിക്ക് വേണമെന്ന തരത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവന നടത്തി എന്ന പ്രചരണം വ്യാജമാണ്. തിരുവഞ്ചൂര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




