ബിഹാറിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ നാടകം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Political

ബംഗാളിൽ ബംഗാളിൽ തോൽവിക്ക് ശേഷം തൃണമൂൽ പ്രവർത്തകർ ബിജെപി ആക്രമണത്തിൽ പരിക്കേറ്റു എന്ന തരത്തിൽ നാടകം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ബിജെപിക്കാർ ഞങ്ങളെ മർദ്ദിച്ചു എന്ന് ആരോപിച്ച് മമതയുടെ അണികൾ മീഡിയയുടെ മുമ്പിൽ കസർത്ത് കാണിച്ചു. ജനങ്ങൾ കയ്യോടെ പൊക്കി.” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 6 മെയ് 2026ന് മൗര്യ ധ്വജ് എക്സ്പ്രസ്സ് എന്ന ഒരു യൂട്യൂബ് ചാനൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. 

ഈ വീഡിയോ പ്രകാരം ഈ സംഭവം ബിഹാറിലെ മുസഫ്ഫർപ്പുരിൽ നടന്നതാണ്. മുസഫ്ഫർപ്പുരിലെ എസ്.കെ.എം.സി.എച്. എന്ന ആശുപത്രിയിൽ ട്രോളിക്കാരും ഒരു രോഗിയുടെ കുടുംബക്കാരും തമ്മിൽ മീഡിയ കാരുടെ മുന്നിൽ ഉണ്ടായ വിവാദത്തിൻ്റെ ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങൾക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല. 28 ഏപ്രിൽ 2026ന് മൗര്യ ധ്വജ് എക്സ്പ്രസ്സ് ഈ സംഭവത്തിൻ്റെ മറ്റൊരു വിഡിയോയും അവരുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോസ്റ്റ് കാണാൻ – Facebook | Archived

വീഡിയോയിൽ SKCMH ആശുപത്രിയുടെ എ ഗ്രേഡ് സ്റ്റാഫ് നേഴ്സ് മാധ്യമങ്ങളോട് സംസാരിക്കുന്നതായി കാണാം. അദ്ദേഹം പറയുന്നു ഒരു രോഗിയുടെ കുടുംബക്കാരും നഴ്സിംഗ് സ്റ്റാഫും തമ്മിൽ പ്രശ്നമുണ്ടായി. ഈ പ്രശ്നത്തിനെ തുടർന്ന് നഴ്സിംഗ് സ്റ്റാഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് രോഗിയുടെ കുടുംബക്കാർ നഴ്സിംഗ് സ്റ്റാഫും ക്ലീനിങ് സ്റ്റാഫിനെയും മർദിച്ചു. വീഡിയോയിൽ കാണുന്ന സ്ത്രീ ക്ലീനിങ് സ്റ്റാഫിൽ ഉൾപ്പെട്ടതാണ്. 

രണ്ട് വീഡിയോയുടെ താരതമ്യം നമുക്ക് മുകളിൽ കാണാം. രണ്ട് വീഡിയോയിൽ തലയിൽ ബാൻഡേജ് കെട്ടിയ സ്ത്രീ ഒന്നുതന്നെയാണെന്ന് വ്യക്തമാണ്. 

നിഗമനം

ബംഗാളിൽ ബംഗാളിൽ തോൽവിക്ക് ശേഷം തൃണമൂൽ പ്രവർത്തകർ ബിജെപി ആക്രമണത്തിൽ പരിക്കേറ്റു എന്ന തരത്തിൽ നാടകം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഏപ്രിലിൽ ബിഹാറിൽ നടന്ന ഒരു വ്യത്യസ്തമായ സംഭവത്തിൻ്റെതാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ബിഹാറിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ നാടകം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: False

Leave a Reply