
ജൂണ്‍ ഒന്നിന് തന്നെ ഇത്തവണ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടാതെ കുട്ടികള്‍ സ്കൂള്‍ ബസിലും ഓട്ടോയിലും സൈക്കിളും പിന്നെ നടന്നും സ്കൂളിലെത്തുക പതിവാണ്. കുട്ടികളെ അപകടത്തില്‍ നിന്നും ഒഴിവാക്കുന്നതിനായി റോഡ് സുരക്ഷ വളരെ കൃത്യമായി അതിനാല്‍ പാലിക്കേണ്ടതുണ്ട്. എല്ലാതവണയും മോട്ടോര്‍ വാഹന വകുപ്പ് ഇതിനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഓട്ടോറിക്ഷകളില്‍ കുഞ്ഞുങ്ങളെ അയക്കുന്നത് വിലക്കി മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
പ്രചരണം
റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ച ഒരു ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. “’കുട്ടികളെ സ്കൂൾ ബസുകളിൽ തന്നെ അയക്കണം
ഓട്ടോറിക്ഷയിൽ അയക്കുന്നത് ഒഴിവാക്കണം’
നിർദ്ദേശവുമായി എംവിഡി” എന്ന വാചകങ്ങളും റിപ്പോര്‍ട്ടര്‍ ചാനലിന്റെ പേരും ലോഗോയും എംവിഡി യുടെ ലോഗോയും ന്യൂസ് കാര്‍ഡില്‍ കാണാം.

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രസ്തുത ന്യൂസ് കാര്‍ഡ് കണ്ടു.
എന്നാല്‍ പിന്നീട് ഇത് നീക്കം ചെയ്തു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നും ന്യൂസ് കാര്‍ഡ് നീക്കം ചെയ്തത്.

എന്നാല്‍ പലരും സ്ക്രീന്‍ഷോട്ട് പിന്നീട് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്.
“ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിൽ അയക്കരുത് എന്ന രീതിയിൽ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മോട്ടോർവാഹന വകുപ്പ് ഇത്തരത്തിൽ യാതൊരുവിധ നിർദ്ദേശങ്ങളും നൽകിയിട്ടില്ല എന്നുള്ള വിവരവും അറിയിക്കുന്നു.
നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി അനുവദനീയമായ എണ്ണം കുട്ടികളുമായി സുരക്ഷിതമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരുവിധ തടസ്സങ്ങളും ഇല്ല എന്നുള്ള വിവരം അറിയിക്കുന്നു .സാധാരണയായി ഒരു ഓട്ടോറിക്ഷയുടെ passenger capacity (മുതിർന്ന യാത്രക്കാർ) 3 ആണ്. 12 വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ സീറ്റിന് 2 എന്ന കണക്കിൽ 6 കുട്ടികളെ കൊണ്ടുപോകാവുന്നതാണ് എന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
കുട്ടികളെ സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോറിക്ഷയിൽ അയക്കുന്നത് ഒഴിവാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്കി എന്നുള്ള പ്രചരണം തെറ്റാണ്. ഇപ്രകാരം മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




