
ലഡാക്കിൽ നിന്നുള്ള എഞ്ചിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവും കാലാവസ്ഥാ പ്രവർത്തകനുമായ സോനം വാങ്ചുക്ക് ജൂൺ 28 ന് നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് യുവാക്കൾ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കാമ്പെയ്‌നിൽ ചേർന്ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് നിലവില്‍ മാറ്റിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധ മൂലമാണ് അദ്ദേഹത്തെ ആശുപതിയിലേക്ക് മാറ്റിയത് എന്ന് ഈ പശ്ചാത്തലത്തില്‍ പ്രചരണം നടക്കുന്നുണ്ട്.
പ്രചരണം
“നിരാഹാര സമരത്തിനിടെ ഭക്ഷ്യവിഷബാധ സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു” എന്ന വാചകങ്ങളും സോനം വാങ്ചുക്കിന്‍റെ ചിത്രവുമാണ് പോസ്റ്ററില്‍ ഉള്ളത്.

എന്നാല്‍ ഇത് വെറും തെറ്റായ പ്രചരണം ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സോനം വാങ്ചുക്കിനെ ജൂലൈ 19 ശനിയാഴ്ച കോടതി നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇങ്ങനെ: “ഉപവാസം കാരണം അദ്ദേഹം തളർന്നുപോയി, നിരീക്ഷണം ആവശ്യമാണ്,” ശനിയാഴ്ച രാവിലെ ഡൽഹി പോലീസ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ് ഇതാണ്.
നിരാഹാര സമരത്തിന്‍റെ 21-ാം ദിവസമാണ് വാങ്ചുകിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്.
“ഇന്ന് രാവിലെ 7.40 ന് ആവശ്യമായ ആരോഗ്യ പരിചരണത്തിനായി സോനം വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” ആശുപത്രിയുടെ ആദ്യ പ്രസ്താവനയിൽ പറയുന്നു.

“നീണ്ട ഉപവാസവും നിർജ്ജലീകരണവും കാരണം അദ്ദേഹം ദുർബലനാണ്. നിലവിൽ അദ്ദേഹം സ്ഥിരതയുള്ളവനാണെങ്കിലും, അദ്ദേഹത്തിന്‍റെ ശരീര പാരാമീറ്ററുകൾ പുനഃസ്ഥാപിക്കാൻ തുടർച്ചയായ നിരീക്ഷണവും ചികിത്സയും ആവശ്യമാണ്,” ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മറ്റു മാധ്യമങ്ങള്‍ ഇതേ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ സോനം വാങ്ചുക്കിനെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.
നിഗമനം
നിരാഹാര സമരത്തിനിടെ ഭക്ഷ്യവിഷബാധ സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ സോനം വാങ്ചുക്കിനെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




