തൃശൂർ കളക്റ്റർ റ്റി വി അനുപമയെ മാറ്റിയോ…?

രാഷ്ട്രീയം | Politics

വിവരണം 

Manorama News TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 140 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. manoramanews പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ തന്നെ പ്രിയം പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ” എന്ന അടിക്കുറിപ്പോടെ manoramanews പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  വാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ് : “തൃശൂരിന് പുതിയ കലക്ടർ; ടി.വി അനുപമയെ മാറ്റി; ഇനി മസൂറിയിലേക്ക്…”  

archived linkFB post
archived linkmanorama news

പോസ്റ്റിന് അടിക്കുറിപ്പായി നൽകിയ വാചകത്തിൽ പറയുന്നതുപോലെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ പ്രീയം പിടിച്ചു പറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയായ അനുപമയെ തൽസ്ഥാനത്തു നിന്നും മാറ്റിയോ..? വാർത്തയുടെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം.

താഴെ കൊടുത്തിക്കുന്ന മാധ്യമങ്ങളും സമാന രീതിയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തലക്കെട്ടാണ് ഇതേ വാര്‍ത്തയ്ക്ക് നല്കിയിട്ടുള്ളത്. 

archived linkanweshanam
archived linkrashtrabhoomi

വസ്തുതാ വിശകലനം 

manoramanews  പ്രസിദ്ധീകരിച്ച വാർത്തയുടെ വിവരണം പരിശോധിച്ചാൽ തലക്കെട്ടിൽ അനുപമയെ മാറ്റി എന്ന് നൽകിയിരിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കാൻ കഴിയും. അനുപമ അവധിയ്ക്ക് അപേക്ഷിച്ചിരുന്നുവെന്നും ആ സാഹചര്യത്തിലാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ സി ഷാനവാസിനെ തൃശൂരിൽ നിയമിക്കുന്നതെന്നും വാർത്തയുടെ വിവരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. dailyhunt  എന്ന മാധ്യമം വാര്‍ത്തയുടെ തലക്കെട്ടില്‍ തന്നെ ഇക്കാര്യം വ്യക്തമായി നല്കിയിട്ടുണ്ട്. news18 മലയാളം ഇതേ വാർത്ത തെറ്റിധാരണ ജനിപ്പിക്കാത്ത രീതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link news18 malayalam
archived linkdailyhunt

മനോരമയുടെ ഫേസ്‌ബുക്ക് പേജിൽ വാർത്ത തെറ്റിദ്ധാരണാജനകമായിട്ടാണ് നൽകിയിരിക്കുന്നത് എന്ന് നിരവധി കമന്റുകൾ ലഭിച്ചിട്ടുണ്ട്. 

യഥാർത്ഥ വാർത്ത ഇങ്ങനെയാണ്: “കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ എസ്. ഷാനവാസിനെ തൃശ്ശൂര്‍ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ കലക്ടര്‍ അനുപമ അവധിയിലാണ്.” മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇക്കാര്യം നൽകിയിട്ടുണ്ട്.

archived link CMO Kerala FB page

തെറ്റായ തലക്കെട്ട് നല്കിയ മാധ്യമങ്ങള്‍ എല്ലാം തന്നെ  മസൂറിയിൽ പരിശീലനത്തിന് പോകുന്നതിന്റെ ഭാഗമായാണ് അനുപമ അവധിയ്ക്ക് അപേക്ഷ നൽകിയത് എന്ന്  വാർത്തയുടെ ഉള്ളടക്കത്തിൽ വ്യക്തമായി നൽകിയിട്ടുണ്ട്. 

മനോരമ, രാഷ്ട്രഭൂമി, അന്വേഷണം തുടങ്ങിയ മാധ്യമങ്ങൾ തെറ്റായ തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നത്.

നിഗമനം 

പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്തയുടെ തലക്കെട്ട് തെറ്റാണ്. തൃശൂരിൽ  കളക്ടർ സ്ഥാനത്തു നിന്ന് അനുപമയെ മാറ്റിയതല്ല. അവർ മസൂറിയിലെ പരിശീലനത്തിനായി അവധിക്ക് അപേക്ഷ നൽകിയിരുന്നു. സർക്കാർ അത് അനുവദിക്കുകയും തൽസ്ഥാനത്ത് മറ്റൊരു കളക്റ്ററെ നിയമിക്കുകയുമാണ് ഉണ്ടായത്. അതിനാൽ വാർത്തയുടെ തലക്കെട്ട് കണ്ട് വാർത്തയെ വിലയിരുത്തരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

ചിത്രങ്ങള്‍ : കടപ്പാട് മനോരമ

Avatar

Title:തൃശൂർ കളക്റ്റർ റ്റി വി അനുപമയെ മാറ്റിയോ…?

Fact Check By: Deepa M 

Result: False Headline