‘ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്‍റെ സൗന്ദര്യം വർദ്ധിക്കുന്നത്’ എന്ന് സാധ്വി പ്രാചി പറഞ്ഞുവോ…?

രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

“താഴെ ഹിന്ദിയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ..

“ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്റെ സൗന്ദര്യം വർദ്ധിക്കുന്നത്”

ആർക്കെങ്കിലും പ്രയോജനം ആവുന്നെങ്കിൽ ആവട്ടെ. നമുക്ക് ഒരു ഷെയർ ഒരു ചേതമില്ലാത്ത ഉപകാരം.” എന്ന അടിക്കുറിപ്പോടെ 2019  ജൂലൈ 3, മുതല്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് Philiph Varghese എന്ന പ്രൊഫൈലിലൂടെ BCF എക്സ്പ്രസ്സ്‌ എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. സ്ക്രീന്ശോട്ടില്‍ കാണുന്ന വാ൪ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് : “ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്റെ സൗന്ദര്യം വർദ്ധിക്കുന്നത്” കൂടെ മുമ്പും വിവാദപരമായ പരമര്‍ശങ്ങള്‍ നടത്തിയ വിശ്വ ഹിന്ദു പരിഷദ് നേതാവായ സാധ്വി പ്രാചിയുടെ ചിത്രവും നല്‍കിട്ടുണ്ട്. എന്നാല്‍ ഏറെ വിവാദപരമായ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തിയ സാധ്വി പ്രാചി ഇങ്ങനെയൊരു പ്രസ്താവന നടത്തിട്ടുണ്ടാകാം എന്നാണ് പ്രഥമ ദ്രിഷ്ട്യ ഞങ്ങള്‍ കരുത്തിയത്. ഇതിന്‍റെ മുമ്പേയും ബിജെപി എം.പി. സാധ്വി പ്രഗ്യ സിംഗ് ഠാക്കൂര്‍ തന്‍റെ കാന്‍സര്‍ മാറ്റിയത് ഗോമൂത്രമാണ് എന്ന അവകാശം ഉന്നയിചിട്ടുണ്ടായിരുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സാധ്വി പ്രാചി ഗോമൂത്രം തന്‍റെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു എന്ന പ്രസ്താവന നടത്തിയിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ വാ൪ത്തയില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ നല്‍കിയ തലക്കെട്ട് ഹിന്ദിയില്‍ ടൈപ്പ് ചെയ്ത് ഗൂഗിളില്‍ അന്വേഷിച്ചു. പക്ഷെ ഇങ്ങനെയൊരു പരാമര്‍ശത്തിനെ കുറിച്ച് യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ സ്ക്രീന്ഷോട്ട് സുക്ഷമമായി പരിശോധിച്ചപ്പോള്‍ വാര്‍ത്ത‍ OneIndia എന്ന വെബ്സൈറ്റിന്‍റെ ഹിന്ദിയില്‍ പ്രസിദ്ധികരിച്ച വാര്‍ത്തയാന്നെന്ന്‍ ഞങ്ങള്‍ക്ക് മനസിലായി. അതിനാല്‍ ഞങ്ങള്‍ One India യുടെ ഹിന്ദി വെബ്സൈറ്റ് സന്ദര്‍ശിച്ചു. ഈ വാര്‍ത്ത‍ ഞങ്ങള്‍ വെബ്സൈറ്റില്‍ search ബോക്സില്‍ Sadhvi Prachi എന്ന് ടൈപ്പ് ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ലേഖനം ലഭിച്ചു.

അലിഗഡ് കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ സാധ്വി പ്രാചി രോഷം പ്രകടിപ്പിച്ച് പറഞ്ഞു, ഇങ്ങനെ നരാധമന്മാരെ നടുറോട്ടില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കത്തിച്ചു കളയണം, എന്നാണ് വാ൪ത്തയുടെ തലക്കെട്ട് വാ൪ത്തയുടെ തലക്കെട്ടിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

One India ArticleArchived Link

ലേഖനത്തില്‍ തുടക്കത്തില്‍ താനെ സാധ്വി പ്രാചി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ നല്‍കിയിട്ടുണ്ട്. ഈ വീഡിയോയുടെ സ്ക്രീന്ഷോട്ട് ആണ് ലേഖനത്തിന്‍റെ  തംബ്നേയിലായി ഉപയോഗിച്ചിരിക്കുന്നത്. വായനക്കാര്‍ക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.

ഇതിനു ശേഷം ഞങ്ങള്‍ One India ഹിന്ദിയുടെ ഫെസ്ബൂക്ക് പേജ് സന്ദര്‍ശിച്ചു. One India ഹിന്ദിയുടെ ഫെസ്ബൂക്ക് പേജില്‍ ഞങ്ങള്‍ ഇതേ വാര്‍ത്ത‍യുടെ ഷെയര്‍ ചെയ്ത ലിങ്ക് അന്വേഷിച്ചു. അപ്പോള്‍ One India ഹിന്ദി അവരുടെ ഔദ്യോഗികമായ ഫെസ്ബൂക്ക് പേജില്‍ ഷെയര്‍ ചെയ്ത യഥാര്‍ത്ഥ വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. One India ഹിന്ദി അവരുടെ ഔദ്യോഗികമായ ഫെസ്ബൂക്ക് പേജില്‍ ഷെയര്‍ ചെയ്ത യഥാര്‍ത്ഥ വാര്‍ത്ത‍യുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

One India FB PostArchived Link

പ്രസ്തുത പോസ്റ്റില്‍ നല്‍കിയ സ്ക്രീന്ഷോട്ടും യഥാര്‍ത്ഥ ഫെസ്ബൂക്ക് പെജിലൂടെ പങ്ക് വെച്ച സ്ക്രീന്ഷോട്ടും തമ്മില്‍ താരതമ്യം ചെയ്താല്‍ പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച സ്ക്രീന്ഷോട്ട് ഫോട്ടോഷോപ്പ് ചെയത എഡിറ്റ്‌ ചെയ്തതാണെന്ന് മനസിലാകുന്നു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പുര്‍ണമായി വ്യാജമാണ്. സാധ്വി പ്രാചി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്ന സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തതാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:‘ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്‍റെ സൗന്ദര്യം വർദ്ധിക്കുന്നത്’ എന്ന് സാധ്വി പ്രാചി പറഞ്ഞുവോ…?

Fact Check By: Mukundan K 

Result: False