
#പോണ്ടിച്ചേരി_വീണ്ടും_കാവി_അണിഞ്ഞു
ചരിത്രം തിരുത്തി എഴുതിയ
സംഘ മിത്രങ്ങൾക്ക് ഒരായിരം കാവിപ്പൂക്കൾ..?? എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്നതാണ് ഈ ചിത്രം ജൂലൈ 24ന് SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 442 ലൈക്കുകളും 10 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ? ചിത്രത്തിലുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ത്ഥികളാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോണ്ടിച്ചേരി സെന്‍റ്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തപ്പോഴാണ് എന്‍ഡിടിവി 2018 ഒക്‌ടോബറില്‍ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്ത കണ്ടെത്താന്‍ സാധിച്ചത്. 2018 പത്താം മാസമായ ഒക്‌ടോബറിലാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ 2018-2019 യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എസ്എഫ്ഐയാണ് വജിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 2019-20 തെരഞ്ഞെടുപ്പ് ഇതുവരെ കഴിഞ്ഞിട്ടുമില്ല. നിലവില്‍ എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയനാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലുള്ളത്. അതുകൊണ്ട് തന്നെ എബിവിപി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിജിയിച്ചു എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് മനസിലാക്കാം. എങ്കില്‍ പിന്നെ ചിത്രത്തിലുള്ള വിദ്യാര്‍ത്ഥികളാരാണ്? പോസ്റ്റില്‍ പ്രചരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ അപ്‌ലോഡ് ചെ്‌തപ്പോള്‍ ഇത് 2016ലെ ഡെല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചപ്പോഴുള്ളതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡ് ഇതെ കുറിച്ച് 2016ല്‍ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തയില്‍ ഇതെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നതിന് പിറകിലായി 2016 എന്ന് എഴുതിയിരിക്കുന്നതും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്.
എന്‍ഡിടിവി റിപ്പോര്‍ട്ട്-

ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്-


ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്ന ചിത്രത്തിന്‍റെ പിന്നില്‍ 2016 എന്ന് എഴുതിയത് കാണാം-

Archived Link | Archived Link |
നിഗമനം
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിലവില്‍ വിദ്യാര്‍ത്ഥി യൂണിയനുള്ളത് എസ്എഫ്ഐയുടെ നേതൃത്വത്തിലാണെന്നും അവിടെ 2019-20 തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും വ്യക്തമായി കഴിഞ്ഞു. മാത്രമല്ല പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രവും വ്യാജമാണെന്ന് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ?
Fact Check By: Dewin CarlosResult: False
