
വിവരണം
Niranam Kazchakal
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ജൂൺ 23 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഇതേ പോസ്റ്റ് വിവിധ ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽ നിന്നും പേജുകളിൽ നിന്നും ഇപ്പോഴും വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരുപാട് പേർക്ക് പ്രയോജനം നൽകുന്ന വിലപ്പെട്ട ഒരു അറിയിപ്പാണ്. “ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതി–
500/- രൂപയ്ക്ക് ആജീവനാന്ത കാന്‍സര്‍ സുരക്ഷ
Cancer ന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം.* ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. Cancer മൂലം കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത തകരുന്നു.
കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
*കുടുംബത്തിലെ ഒരംഗത്തിന് 500/- രൂപ കൊടുത്താല 50,000/- രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1,000/- രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും 2,000 രൂപ മുടക്കിയാല രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും.10,000 രൂപ മുടക്കിയാല്‍ 10 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.*
*കാന്‍സര്‍ രോഗികളല്ലാത്തതും*
*നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്തതും ആയ ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.*
*അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.*
*അപേക്ഷാഫോറം RCC യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.* *www.rcctvm.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം.*
*അംഗത്വഫീസ് RCC കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30PM വരെ പണമായി അടച്ച് അംഗമാകാം.*
*Cancer Care for Life Account*
*Regional Cancer Center,* *Thiruvananthapuram.*
*എന്ന പേരില്‍ DD യോ, ചെക്കോ സഹിതം*
*Director*
*Regional Cancer Center*
*Medical College P.O.,*
*Thiruvananthapuram 11*
*എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.*
*അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല.
+914712522324,
+914712522288 എന്നീ RCC യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും
കഴിയുമെങ്കിൽ ഇത് ഷെയർ
ചെയ്യുക.. ഒരു ഷെയർ നമുക്ക്
ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള
കാര്യമോ യാതൊരു
നഷ്ടമോ വരുത്തുന്നില്ല……”

archived link | FB post |
ഈ അറിയിപ്പ് സത്യമാണെങ്കിൽ കാൻസർ ചികിത്സയ്ക്ക് സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന വലിയൊരു വിഭാഗത്തിന് തീർച്ചയായിട്ടും കൈത്താങ്ങാകും. നമുക്ക് ഈ അറിയിപ്പ് യഥാർത്ഥത്തിലുള്ളതാണോ എന്ന് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്ത ഓൺലൈനിൽ തിരഞ്ഞു നോക്കി. ഇതേ അറിയിപ്പ് പ്രസിദ്ധീകരിച്ച ചില ഫേസ്‌ബുക്ക് പേജുകളുടെ ലിങ്കുകൾ മാത്രമാണ് ലഭ്യമായത്.
മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലൊന്നും ഇത്തരത്തിൽ ഒരു വാർത്ത കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഞങ്ങൾ ആർസിസിയുടെ വെബ്‌സൈറ്റിൽ അന്വേഷിച്ചു. നിരവധി ചികിത്സാ സ്കീമുകളെ പറ്റിയുള്ള വിവരങ്ങൾ അതിൽ നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിൽ നൽകിയിട്ടുള്ള സ്കീഎം കാണാൻ സാധിച്ചില്ല.
ആർസിസിയുടെ വെബ്സൈറ്റിലുള്ള സ്കീമുകളുടെ സ്ക്രീൻഷോട്ട് താഴെ കൊടുത്തിരിക്കുന്നു.




തുടർന്ന് ഞങ്ങൾ ആർസിസിയുടെ പിആർഒയുമായി ബന്ധപ്പെട്ടു. “ഈ സ്‌കീം ആർസിസിയുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നതാണ്. നിരവധിപ്പേർ ഇത് വിശ്വസിച്ച് ഞങ്ങളെ വിവിച്ചു സ്കീമിനെപ്പറ്റി അന്വേഷിക്കുക പതിവാണ്. ഞങ്ങൾ സൈബർസെല്ലിൽ രണ്ടു വർഷം മുമ്പ് പരാതി നൽകിയിരുന്നു. ഇത് പൂർണ്ണമായും തെറ്റായ അറിയിപ്പാണ്. ആർസിസി അംഗീകരിച്ച സ്കീമുകളുടെ ലിസ്റ്റ് ഞങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഇത് പൂർണ്ണമായും തെറ്റായ അറിയിപ്പാണ് എന്നാണ്. ആർസിസിയുടെ ചികിത്സാ സഹായ പദ്ധതിയുടെ വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ അറിയിപ്പാണ്. ആർസിസിയിൽ ഇത്തരത്തിൽ ഒരു ചികിത്സാ സഹായ പദ്ധതി ലഭ്യമല്ല എന്ന് പബ്ലിക്ക് റിലേഷൻസ് ഓഫീസർ അറിയിച്ചിട്ടുണ്ട്. അതിനാൽ തെറ്റായ വിവരം വഹിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:പ്രധാനമന്ത്രിയുടെ ഈ ചികിത്സാ പദ്ധതി ആർസിസിയിൽ ലഭ്യമാണോ..?
Fact Check By: Vasuki SResult: False
