ഇത് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിവ്രവാദികളുമായി ഏറ്റുമുട്ടുന്ന വീഡിയോയാണോ…?

ദേശിയം

വിവരണം

FacebookArchived Link

“നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും,

കശ്മീരിൽ വീടുകളിൽ തീവ്ര വാദികളെ ഒളിപ്പിച്ചു വച്ചിട്ട്, വീടുകൾ പരിശോധിക്കാൻ പട്ടാളം എത്തിയപ്പോൾ അവർ പട്ടാളത്തെ തടയാൻ ശ്രമിക്കുന്നു.അവരെ തള്ളി മാറ്റി.വീടുകളിൽ ഒളിച്ചിരുന്ന തീവ്രവാദികളെ സ്പോട്ടിൽ തീർക്കുന്നു…സ്വന്തം ജീവൻ പണയം വച്ച് മാതൃരാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുവാൻ പൊരുതുന്ന ധീര ജവാന്മാർക്ക് കൊടുക്കാം നമ്മുടെ ആദരം ???

ജയ് ഹിന്ദ്…??????????????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 3, 2019 മുതല്‍ ഫെസ്ബൂക്കില്‍ പല പ്രൊഫൈലുകളിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്.

ഇന്ത്യന്‍ സൈന്യം വീടുകളില്‍ ഒളിച്ചിരിക്കുന്ന തിവ്രവാദികളെ അന്വേഷിക്കുമ്പോള്‍ ആളുകള്‍ പട്ടാളത്തിനെ തടയാന്‍ ശ്രമിച്ചു, അവരെ മാറ്റി, തിവ്രവാദികളെ പിടിച്ച പട്ടാളക്കാരുടെ വീഡിയോയാണ് ഇത് എന്ന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അടിക്കുറിപ്പില്‍ പറയുന്ന പോലെ വീഡിയോയിൽ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ വീടുകളില്‍ ഒളിഞ്ഞിരിക്കുന്ന തിവ്രവാദികളെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളാണോ? 

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണിക്കുന്ന സംഭവം ഈ അടുത്ത കാലത്ത് നടന്നതാണോ എന്നറിയാന്‍ ആയി  ഞങ്ങള്‍ ദൂരദര്‍ശനിന്‍റെ തിരുവന്തപുരം കേന്ദ്രത്തിനോട് ബന്ധപെട്ടു അന്വേഷിച്ചപ്പോള്‍ ഈ അടുത്ത കാലത്ത് നടന്ന സംഭവമല്ല വീഡിയോയില്‍ കാണിക്കുന്നത് എന്ന് അവര്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. ഇതൊരു പഴയ വീഡിയോ ആകാനുള്ള സാധ്യതയുണ്ട് എന്നും അവര്‍ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. വീഡിയോയെ കുറിച്ച് അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ വീഡിയോയുടെ പ്രധാന ഫ്രേമുകള്‍ ഉപയോഗിച്ച്  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ച് നോക്കി. പക്ഷെ അതിലുടെ യാതൊരു പരിണാമങ്ങൾ ഞങ്ങള്‍ക്ക് ലഭിച്ചില്ല. അതിനെ ശേഷം ഞങ്ങള്‍ ഗൂഗിളില്‍ DD report on how Indian army fights terrorists എന്നി കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ സ്ക്രീന്ഷോട്ടില്‍ നല്‍കിയ പരിണാമങ്ങൾ ലഭിച്ചു.

DD ന്യൂസ്‌ അവരുടെ യുട്യൂബ് ചാനലില്‍ സെപ്റ്റംബര്‍ 22, 2016 ന് പ്രസിദ്ധികരിച്ച ഈ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു.

ഇന്ത്യന്‍ സൈന്യം എങ്ങനെയാണ് കാശ്മീര്‍ താഴ്വരയില്‍ അന്വേഷണ നടപടികള്‍ നടത്തുന്നത് അറിയുക എന്നാണ് വീഡിയോയുടെ തലകെട്ട്. വീഡിയോയുടെ അടിക്കുറിപ്പില്‍ നല്‍കിയ വിവര പ്രകാരം ഇന്ത്യന്‍ സൈന്യം എങ്ങനെയാണ് പ്രതിരോധ നിര ഉണ്ടാക്കുന്നതും അന്വേഷണം നടപടികള്‍ നടത്തുന്നതും എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്.  ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍ നന്ദിത ദാഗര്‍, സൈന്യം ഒളിച്ചിരിക്കുന്ന തിവ്രവാദികളുടെ വിവരം ലഭിച്ചു കഴിഞ്ഞിട്ട് എങ്ങനെയാണ് അന്വേഷണ നടപടികള്‍ സ്വീകരിക്കുന്നതും തിവ്രവാദികളെ പിടിക്കുന്നതും എന്ന് വീഡിയോയില്‍ പറഞ്ഞു മനസിലാക്കുന്നു.

ഇതേ പോലെ ഒരു വസ്തുത അന്വേഷണം Alt News നടത്തിട്ടുണ്ട്. അവരുടെ വസ്തുത അന്വേഷണം റിപ്പോര്‍ട്ടില്‍ അവര്‍ ഒരു ട്വീറ്റ് നല്‍കിട്ടുണ്ട്. 

ട്വീറ്റില്‍  നല്‍കിയ വിവരങ്ങള്‍ പ്രകാരം വീഡിയോ ഇപ്പോഴത്തെ സൈനിക നടപടിയുടെതല്ല പകരം ഇന്ത്യന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും കുടി മുമ്പ് നടത്തിയ ഒരു കൂട്ട സൈനിക അഭ്യാസത്തിന്‍റെതാണ് എന്ന് അറിയിക്കുന്നു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. ഇന്ത്യന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും ഒരുമിച്ച് നടത്തിയ ഒരു സൈന്യ അഭ്യാസത്തിന്‍റെ വീഡിയോയാണിത്. വീഡിയോ ഏകദേശം മൂന്നു കൊല്ലം പഴയതുമാണ്. അതിനാല്‍ വസ്തുത അറിയാതെ പ്രസ്തുത പോസ്റ്റ്‌ ദയവായി പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യരുതെന്ന് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഇത് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിവ്രവാദികളുമായി ഏറ്റുമുട്ടുന്ന വീഡിയോയാണോ…?

Fact Check By: Mukundan K 

Result: False