
വിവരണം
Archived Link |
“റിക്ഷയിൽ കുഞ്ഞിനെ മറന്ന് ഇറങ്ങിപ്പോയി. ഡ്രൈവർ തിരികെ ഏൽപ്പിക്കുന്നു . മൊബൈലിന് മുന്നിൽ കുട്ടിയേയും മറക്കുന്ന കാലഘട്ടം.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 24, 2019 മുതല്‍ gulfpathram.com എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു സ്ത്രി റോഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്നു പോകുന്നതായി കാണാം. പിന്നില്‍ ഒരു കുട്ടിയെ എടുത്ത് ഒരു വ്യക്തി സ്ത്രിയെ വിളിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഒടുവില്‍ സ്ത്രിയുടെ അടുത്ത് എത്തി ഇയാള്‍ കുട്ടിയെ സ്ത്രിക്ക് കൈമാറുന്നു. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ അമ്മ തന്റെ കുഞ്ഞിനെ മറന്നു എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. പിന്നില്‍ ഓടി വന്ന റിക്ഷാ ഡ്രൈവര്‍ സ്ത്രിയെ നിറുത്തി കുട്ടിയെ കൈമാറി. എന്നാല്‍ പോസ്റ്റില്‍ പറയുന്ന പോലെ യഥാര്‍ത്ഥത്തില്‍ മൊബൈലിന് മുന്നില്‍ ഈ സ്ത്രി തന്റെ കുട്ടിയെ മറന്നു പോയോ? വീഡിയോയില്‍ കാണുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ മുകളില്‍ ഞങ്ങളുടെ മറാഠി ടീം വസ്തുത അന്വേഷണം നടത്തിയിരുന്നു. വീഡിയോ മഹാരാഷ്ട്രയിലെ നാഷികിലെതാണ്. വീഡിയോയില്‍ നമ്മള് കാണുന്നത് ഒരു ഷൂട്ടിംഗ് സെറ്റിലെ ദൃശ്യങ്ങലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മറാഠിയില്‍ ഞങ്ങളുടെ വസ്തുത അന്വേഷണം വായിക്കാന്‍ താഴെ നല്കിയ ലിങ്ക് ഉപയോഗിക്കുക.
FACT CHECK: मोबाईलच्या नादात ही आई खरंच बाळाला रिक्षात विसरली होती का? वाचा सत्य
വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതേ സെറ്റിലെ മറ്റൊരു വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. Manoj Bartakke എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ ആണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്.
അതിനു ശേഷം വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ടുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യുടുബില്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. രണ്ട് വീഡിയോകള്‍ തമ്മില്‍ താരതമ്യം ചെയതാല്‍ പല സമാനതകള്‍ നമുക്ക് മനസിലാക്കും.

ചില കമന്റ്റുകള്‍ പരിശോധിച്ചപ്പോള്‍ വീഡിയോ നാസികെലേതാണ് എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു. ചില മാധ്യമ സുഹ്രുത്തുക്കളുടെ സഹായത്തോടെ വീഡിയോ നാഷികിലെ ടാക്ളി റോഡിലെതാണ് എന്ന് അറിയാന്‍ സാധിച്ചു. സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പ് സ്ക്രീന്‍ഷോട്ട് താഴെ നല്കുന്നു.

മുംബൈ-ആഗ്ര ഹൈവേയില്‍ ടാക്ളി ഫാറ്റ ബസ് സ്റൊപ്പിന്റെ അടുത്ത് ടാക്ളി റോഡില്‍ രണ്ട് ആഴ്ച മുംപേ ഒരു ഷൂട്ടിംഗ് നടന്നിട്ടുണ്ടായിരുന്നു. ഈ വീഡിയോ അവിടെ നടന്ന ഷൂട്ടിങിന്റെതാന്നെണ് പ്രദേശവാസികള്‍ ഞങ്ങളുടെ പ്രതിനിധിയോടു സ്ഥിരികരിച്ചു. താഴെ നല്കിയ ഭുപടത്തില്‍ സ്ഥലം എവിടെയാണ് എന്ന് നമുക്ക് കാണാം.

നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്ന വീഡിയോ മഹാരാഷ്ട്രയിലെ നാഷികിലെതാണ് ഒരു ഷൂട്ടിംഗിന്റെതാണ്.

Title:മൊബൈല്‍ കാരണം കുട്ടിയെ റിക്ഷയില്‍ മറന്നുപോയ അമ്മയുടെ വീഡിയോയാണോ ഇത്…?
Fact Check By: Mukundan KResult: False
