യുഎന്‍ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്താണ്?

രാഷ്ട്രീയം | Politics

വിവരണം

സഖാക്കളേ.. കേരളത്തിന് പിന്തുണയുമായി കോഫി അണ്ണൻ രംഗത്ത്… ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിപ്പിപ്പിപാപീക്കാൻ കേരളത്തിന്റെ ഇരട്ട ചങ്കന് കഴിയുമെന്നും അണ്ണൻ പ്രത്യാശിച്ചു… ആളുകൽ തന്നാൽ കഴിയും വിധം പണം നൽകാ ദുരിതാശ്വാസം ആവശ്യമുള്ള കമ്യൂണിസ്റ്റുകാരെ സഹായിക്കാൻ അദ്ധേഹം ആവശ്യപ്പെട്ടു…

ലാൽസലാം സഖാക്കളേ…

വിപ്ലവം പടരട്ടേ… എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് 23ന് ചെമ്പട സഖാക്കൾ  ചെമ്പട സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  പോസ്റ്റിന് ഇതുവരെ 343 ലൈക്കുകളും 44 ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നാന്‍റേത് തന്നെയാണോ? അല്ലെങ്കില്‍ അതാരുടെ ചിത്രമാണ്? കോഫി അന്നാന്‍ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്നതാണ് വാസ്‌തവം. 2018 ഓഗസ്റ്റ് 18നായിരുന്നു കോഫി അന്നന്‍ മരിച്ചത്. ഗൂഗിളില്‍ കോഫി അന്നന്‍ എന്ന് സെര്‍ച്ച് ച്ചെയ്യുമ്പോള്‍ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കും. അതില്‍ വിക്കിപീഡീയ വിവരങ്ങളില്‍ അദ്ദേഹത്തിന്‍റെ ജനന തീയതിയും മരണ തീയതിയും വ്യക്തമായി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ട കോഫി അന്നാന്‍ 2019ല്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് ഇത്തമൊരു പ്രസ്‌തവാന നടത്തിയെന്ന അവകാശവാദം ഇതോടെ പൊളിഞ്ഞു.

അതെസമയം പോസ്റ്റില്‍ കോഫി അന്നാനിന്‍റെ പേരില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോഴാണ് ഇത് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന്‍ ആണെന്ന വസ്‌തുത കണ്ടെത്താന്‍ കഴിഞ്ഞത്. പോസ്റ്റിലെ മോര്‍ഗന്‍ ഫ്രീമാന്‍റെ അതെ ചിത്രം ഒരു വിദേശ വെബ്സൈറ്റില്‍ ഞങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച്-

tnt.abante.com.ph എന്ന വെബ്‌സൈറ്റിലെ ആര്‍ട്ടിക്കിളില്‍ മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രം-

Archived Link

നിഗമനം

ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ട കോഫി അന്നാന്‍ പ്രസ്‌താവന നടത്തി എന്ന പേരില്‍ ഹോളിവുഡ് താരം മോര്‍ഗാന്‍ ഫ്രീമാന്‍റെ ചിത്രം ഉപയോഗിച്ച് തെറ്റായ പ്രചരണമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:യുഎന്‍ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്താണ്?

Fact Check By: Dewin Carlos 

Result: False