കണ്ണൂരില്‍ മുസ്‌ലിം പള്ളി ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി സിപിഎം പ്രവര്‍ത്തകനാണോ?
വിവരണം
#ഉത്തരേന്ത്യയിൽ_RSSന്റെ_പണി
#കേരളത്തിൽ_cpm_മലരുകൾ_നടത്തുന്നു
കണ്ണൂർ പാനൂർ ചെറുപ്പറമ്പിൽ Cpm അനുപാവിയും കാന്തപുരം സുന്നി പ്രവർത്തകനുമായക ചീളിൽ സമീർ
പള്ളി ആക്രമിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രണ ശ്രമം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ വാര്‍ത്ത റിപ്പോര്‍ട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഹരിതഗ്രാമം മുണ്ടത്തോട് എന്ന പേജില്‍ സെപ്റ്റംബര്‍ 11ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 226 ഷെയറുകളും 52ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത് കര്‍മ്മ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് വാര്‍ത്ത പേജില്‍ നിന്നുമാണ്. സെപ്റ്റംബര്‍ പത്തിനാണ് കര്‍മ്മ ന്യൂസ് വിഷയത്തെ കുറിച്ചുള്ള വീഡിയോ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
കര്‍മ്മ ന്യൂസ് പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ വീഡിയോ-
എന്നാല്‍ പിടിയിലായ യുവാവ് സിപിഎം പ്രവര്‍ത്തകനാണോ? വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കണ്ണൂര്‍ ചെറുപറമ്പ് പ്രദേശത്താണ് മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്ത. ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കൊളവന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയാണിതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഇതുപ്രകാരം സത്യാവസ്ഥയറിയാന്‍ കൊളവന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. സംഭവത്തെ കുറിച്ച് സിഐ പറഞ്ഞതിങ്ങനെയാണ്-
മുസ്‌ലിം പള്ളിയുടെ ജനല്‍ ചില്ല എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസറ്റ് ചെയ്തിരുന്നു. ഇയാള്‍ ഒരു മുസ്‌ലിം യുവാവ് തന്നെയാണ്. ഇയാള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല. പ്രദേശത്ത് സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥിരം പ്രശ്നക്കാരനാണ് പിടിയിലായ യുവാവ്. ഇയാള്‍ മദ്യപിച്ച് ബോധമില്ലാതെയാണ് പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. പ്രതിയെ പിടികൂടാന്‍ ഏറ്റവും അധികം സമ്മര്‍ദ്ദം ചെലത്തിയതും വിഷയത്തിനെതിരെ പ്രതികരിച്ചതും പ്രദേശത്തെ സിപിഎമ്മുകാരാണ്. അതുകൊണ്ട് തന്നെ പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും സിഐ പറഞ്ഞു.
മാത്രമല്ല വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ടുള്ള അക്രമമാണ് നടത്തിയതെന്നാണ് വാര്‍ത്തിയുടെ ഉള്ളടക്കം. സ്വന്തം സമുദായത്തിന്‍റെ ആരാധനാലയത്തില്‍ പരസ്യമായി അക്രമം നടത്തുകയും പള്ളിജീവനക്കാരനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിലൂടെ രഹസ്യ ഗൂഢാലോചനയ്ക്ക് ഒരു സാധ്യതയും കണക്കാക്കാന്‍ കഴിയുകയുമില്ല. സമൂഹ്യവിരുദ്ധന്‍റെ അതിക്രമത്തെയാണ് രാഷ്ട്രീയ ഗൂഢാലോചനയെന്നും വര്‍ഗീയ കലാപം ലഭ്യമിട്ടുള്ളതാണെന്ന പേരിലും പ്രചരിപ്പിക്കുന്നതെന്നും വ്യക്തം.
നിഗമനം
മുന്‍പും നിരവധി കേസുകളില്‍ പ്രതിയായ സാമൂഹ്യവിരുദ്ധനായ വ്യക്തി നടത്തിയ കുറ്റകൃത്യത്തെയാണ് വര്‍ഗീയ കലാപലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ഗൂഡാലോചന എന്ന പേരില്‍ വാര്‍ത്തായിക്കിരിക്കുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞു. പോലീസ് വാര്‍ത്തയിലെ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോയിലെ വിവരങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:കണ്ണൂരില്‍ മുസ്‌ലിം പള്ളി ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി സിപിഎം പ്രവര്‍ത്തകനാണോ?
Fact Check By: Dewin CarlosResult: False