
വിവരണം
ലോക്‌സഭയില്‍ തമ്മിലടിച്ച കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്നും പുറത്താക്കി.ഹൈബി ഈടനേയും ടി.എന്‍.പ്രതാപനെയുമാണ് പുറത്താക്കിയത്. കൊങ്ങികള്‍ ഇന്ന് റെസ്റ്റ് ഇല്ലാതെ ന്യായീകരിച്ച് ചാവും. എന്ന പേരില്‍ ഒരു പോസ്റ്റര്‍ നവംബര്‍ 26ന് ഫെയ്‌സ്ബുക്കില്‍ Che Guevara army ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 654ല്‍ അധികം ഷെയറുകളും 597ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ ലോക്‌സഭ സമ്മേളനത്തിനിടയില്‍ തമ്മിലടിച്ചതിനാണോ രണ്ട് എംപിമാരെയും പുറത്താക്കികയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഹൈബി ഈടന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരുടെ പേരുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ലഭിക്കുന്ന റിസള്‍ട്ടില്‍ ഇരുവരെയും ലോക്‌സഭയില്‍ നിന്നും നവംബര്‍ 25ന് പുറത്താക്കിയതിനെ കുറിച്ചാണ്. എന്നാല്‍ ഇത് ഇവരുവരും തമ്മിലടിച്ചതിനല്ല എന്നതാണ് വാസ്‌തവം. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അട്ടിമറിനടത്തിയ ബിജെപി രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു എന്ന് ആരോപിച്ച് സഭയുടെ നടുത്തളത്തില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയതിനാണ് സ്പീക്കര്‍ സസ്പെന്‍ഡ‍് ചെയ്തത്. രമ്യാ ഹരിദാസ് എംപിയെയും പുറത്താക്കിയിരുന്നു. ഇതെ കുറിച്ച് മാധ്യമങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. എവിടെയും തമ്മില്‍ തല്ലിയതിന്‍റെ പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
24 ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

Archived Link |
നിഗമനം
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയതിനാണ് ടി.എന്‍.പ്രതാപനെയും ഹൈബി ഈടനെയും ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതെന്ന് വ്യക്തമായ മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:തമ്മിലടിച്ചതിനാണോ കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്?
Fact Check By: Dewin CarlosResult: False
