വിവരണം

പെന്‍ഷനും ഭക്ഷ്യക്കിറ്റും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ ആയുധം തടയാന്‍ ഗവര്‍ണറിനെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല. യുഡിഎഫ് നീക്കം തകൃതി. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹനീഷ് ചെങ്ങല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 36ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ വാട്‌സാപ്പിലും ഇതെ പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.

Facebook Post Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്ക് എതിരെ ഗവര്‍ണറിനെ സമീപിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കെപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ ഒ.എസ്.കിരണുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ വിശവീദകരണം ഇങ്ങനെയാണ്-

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന ക്ഷേമ പദ്ധതികള്‍ക്കെതിരെ നടത്തിയിട്ടില്ല. ബാല്റ്റ് വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്താണ് ഒടുവില്‍ അദ്ദേഹം ഗവര്‍ണറിനെ സമീപിച്ചത്. ഇപ്പോഴുള്ള പ്രചരണം തികച്ചും വസ്‌തുത വിരുദ്ധമാണെന്നും കിരണ്‍ വ്യക്തമാക്കി.

ക്ഷേമപദ്ധതികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവന നടത്തിയെന്ന പേരില്‍ പ്രചരിച്ചതും അദ്ദേഹത്തിന്‍റെ പേരുള്ള വ്യാജ പ്രചരണമാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ ഫാക്‌ട് ചെയ്തിരുന്നു. ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.

നിഗമനം

കെപിസിസി പ്രസിഡന്‍റിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണെന്ന് കെപിസിസി മാധ്യമവിഭാഗം കോര്‍ഡിനേറ്റര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:FACT CHECK - സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറിനെ സമീപിക്കുമെന്ന പേരിലുള്ള പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False